മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നു എന്ന കോൺഗ്രസ് ആരോപണത്തെ തള്ളി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ

Maharashtra Election

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന കോൺഗ്രസിന്റെ ആരോപണത്തെ തള്ളി കേന്ദ്ര ഇലക്ഷൻ കമ്മീഷൻ. തെരെഞ്ഞെടുപ്പ് നടപടിക്രമങ്ങൾ സുതാര്യമായാണ് നടന്നതെന്നും പോളിങ് ഡേറ്റയിൽ പൊരുത്തക്കേടുകളുണ്ടായിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

അതേസമയം കോൺഗ്രസിന്റെ ആശങ്കകൾ പരിഹരിക്കാൻ ചർച്ചയ്ക്ക് ക്ഷണിക്കുന്നതായും കമ്മീഷൻ അറിയിച്ചു. അതിനിടെ മഹാരാഷ്ട്രയിലെ തോൽവിയിൽ പ്രവർത്തകർക്കെതിരെ കടുത്ത വിമർശനമാണ് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉന്നയിച്ചത്.

Also Read: ജീവിതം പണയം വെച്ചും പണിയെടുക്കുന്നു എന്നാൽ തിരികെ ലഭിക്കുന്നത് അവ​ഗണന മാത്രം; റെയിൽവേയുടെ കണ്ണിൽ പിടിക്കാത്ത ട്രാക്ക് മെയിൻ്റനർമാർ

പാർട്ടിക്കുള്ളിലെ ഐക്യം ഇല്ലായ്മയും പരസ്പര വിരുദ്ധ പ്രസ്താവനകളും പാർട്ടിക്ക് ദോഷം ചെയ്തെന്നും സംഘടനാ തലത്തിലെ പോരായ്മകൾ പാർട്ടി തിരുത്തണമെന്നും ബാർഗെ കുറ്റപ്പെടുത്തി. ഹരിയാന മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് പ്രകടനം പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. ഇത് ഭാവിയിൽ പാർട്ടിക്ക് വെല്ലുവിളിയാകുമെന്നും ഖാർഗെ ചൂണ്ടിക്കാണിച്ചു.

അതേസമയം, മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനശ്ചിതാവസ്ഥയിലാണ്. മുംബൈയിലെ നിർണായക യോഗങ്ങൾ റദ്ദാക്കി ജന്മനാട്ടിലേക്ക് പോയ ഷിൻഡെയ്ക്ക് അസുഖം ബാധിച്ചതിനാൽ മടക്കയാത്ര വൈകിയേക്കുമെന്നാണ് സൂചന. ഇതോടെ മുംബൈയിലെ ഭരണകക്ഷി രൂപീകരണ ചർച്ചകൾ വഴിമുട്ടിയ നിലയിലാണ്.

Also Read: ​ഗുണ്ടാസംഘവുമായി ബന്ധം ദില്ലിയിൽ ആം ആദ്മി എംഎൽഎയെ അറസ്റ്റ് ചെയ്തു

എന്നാൽ സംസ്ഥാനത്തെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ തുടരുന്നതിനിടെയാണ് ബിജെപി സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ചു. മഹാരാഷ്ട്ര മഹായുതി സർക്കാർ ഡിസംബർ 5 ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News