സംസ്ഥാനം കണക്കുകൾ നൽകിയില്ല എന്ന വാദം അടിസ്ഥാനരഹിതം, കേന്ദ്രധനമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; മുഖ്യമന്ത്രി

സംസ്ഥാനം കണക്കുകൾ നൽകിയില്ല എന്ന കേന്ദ്ര ധനമന്ത്രിയുടെ വാദം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിർമല സീതാരാമൻ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ക്ഷേമ പെന്‍ഷനായി കേന്ദ്രം നല്‍കുന്നത് വളരെ കുറഞ്ഞ വിഹിതം. നിരവധി തവണ കേന്ദ്ര ധാനമന്ത്രിയെ കണ്ടു സംഥാനത്തിന്റെ ആവശ്യങ്ങൾ കേരളം ധരിപ്പിച്ചതാണ്. പോയ ഒക്ടോബറിലും സംസ്ഥാന ധനമന്ത്രി കേന്ദ്ര ധനമന്ത്രിയെ കണ്ടു കാര്യങ്ങൾ ധരിപ്പിച്ചു. നിർമല സീതാരാമൻ ഇതെല്ലാം മറച്ചു വയ്ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: സംഭവിച്ചത് അവിചാരിതമായ ദുരന്തം; മുഖ്യമന്ത്രി

പ്രധാനമന്ത്രിയെ കണ്ടു മുഖ്യമന്ത്രിയെന്ന നിലയിൽ താനും കേരളത്തിന്റെ ആവശ്യങ്ങൾ ധരിപ്പിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. 18 എംപിമാർ യുഡിഎഫിനുണ്ടെങ്കിലും കേരളത്തിന്റെ ഒരു ആവശ്യത്തിനും അവർ ഇന്നുവരെ ശബ്ദിച്ചിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിന്റെ ആവശ്യങ്ങളോട് യുഡിഎഫ് എംപിമാർ സഹകരിക്കുന്നില്ല. നിവേദനത്തിൽ ഒപ്പിടാൻ പോലും അവർ തയ്യാറായില്ല. എൽഡിഎഫ് എംപിമാർ ആണ് കേന്ദ്ര ധാനമന്ത്രിയെ കണ്ടു നിവേദനം കൊടുത്തത്. ഒരിടപെടലും കേന്ദ്രത്തിൽ നിന്നുണ്ടായില്ല.

ALSO READ: കുസാറ്റില്‍ പൊതുദര്‍ശനം; പ്രിയ കൂട്ടുകാര്‍ക്ക് കണ്ണീരോടെ വിട

2021-22 ലെ കണക്കുകൾ എജി കേന്ദ്രത്തിന് ലഭ്യമാക്കിയതാണ്. എജിയെക്കൂടി ഭാഗമാക്കി കേരളത്തിനെതിരെ കേന്ദ്ര ധനമന്ത്രി അടിസ്ഥാന രഹിതമായ ആക്ഷേപം ഉന്നയിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News