കേന്ദ്ര ഫണ്ട് കുടിശിക ഏഴ് ദിവസത്തിനുള്ളില്‍ നല്‍കണം; സമരം പ്രഖ്യാപിച്ച് മമത ബാനര്‍ജി

കേന്ദ്ര സര്‍ക്കാരിനെതിരെ സമരം പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിനുള്ള കേന്ദ്ര ഫണ്ട് കുടിശിക ഏഴ് ദിവസത്തിനുള്ളില്‍ നല്‍കിയില്ലെങ്കില്‍ സമരം തുടങ്ങുമെന്നാണ് അന്ത്യശാസനം. കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം ദില്ലിയില്‍ സമരം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മമത ബാനര്‍ജിയുടെ സമരാഹ്വാനം.

സംസ്ഥാനത്തിന് അവകാശപ്പെട്ട ഫണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അനാവശ്യമായി തടഞ്ഞുവയ്ക്കുകയാണെന്ന് മമത ബാനര്‍ജി കുറ്റപ്പെടുത്തി. ബംഗാളിന് ലഭിക്കാനുള്ള കേന്ദ്രഫണ്ട് കുടിശ്ശിക ഏഴുദിവസത്തിനകം നല്‍കണമെന്നും അല്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും മമത പ്രഖ്യാപിച്ചു. എവിടെയാണ് സമരമെന്നത് വ്യക്തമാക്കിയിട്ടില്ല. വിവിധ പദ്ധതികളിലായി 18000 കോടി രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കാനുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അവകാശപ്പെടുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയില്‍ നിന്ന് 9000 കോടി, തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് 6000 കോടി, എന്‍എച്ച്എമ്മില്‍ നിന്ന് 830 കോടി, ഉച്ചഭക്ഷണപദ്ധതിയ്ക്കുള്ള 175 കോടി തുടങ്ങി നിരവധി പദ്ധതികളുടെ കണക്കുകള്‍ ബംഗാള്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

Also Read:   വീണ്ടും കരിങ്കൊടി കാണിച്ച് എസ്എഫ്ഐ; റോഡിലിറങ്ങി കുത്തിയിരുന്ന് ഗവർണർ

കേന്ദ്രസര്‍ക്കാര്‍ കൃത്യമായി ഫണ്ടുകള്‍ നല്‍കുന്നില്ലെന്ന് ഏറെനാളുകളായി തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. എന്നാല്‍ പലതരത്തിലുള്ള ക്രമക്കേടുകള്‍ ഉള്ളതിനാലാണ് പണം നല്‍കാത്തതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. കഴിഞ്ഞ ഡിസംബറില്‍ മമത ബാനര്‍ജി ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈ വിഷയത്തില്‍ചര്‍ച്ച നടത്തിയിരുന്നു. ബംഗാളില്‍ നിന്നുള്ള ഉദ്യോഗസ്ഥസംഘവും ദില്ലിയിലെത്തി ക്രമക്കേട് ആരോപണത്തിന് വിശദീകരണവും നല്‍കിയിരുന്നു. സംസ്ഥാനത്തെ കേന്ദ്രം സാമ്പത്തികമായി ഞെരുക്കുന്നുവെന്ന വിഷയത്തില്‍ കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിിലിരിക്കെയാണ് കൂടുതല്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിനെതിരെ പരസ്യ പ്രതിക്ഷേധവുമായി രംഗത്ത് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News