വയനാട് വിഷയത്തിൽ അടക്കം കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന കേന്ദ്രം വിഴിഞ്ഞം വിഷയത്തിലും കേരളത്തിന്‍റെ ആവശ്യങ്ങൾ തള്ളി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വിജിഎഫ് തിരിച്ചടക്കണമെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കേന്ദ്രം. വരുമാന വിഹിതം പങ്കുവെക്കണമെന്നുള്ള നിലപാട് മാറ്റാനാവില്ലെന്നും തൂത്തുക്കുടി മാതൃക നടപ്പിലാക്കില്ലെന്നും കേന്ദ്രം അറിയിച്ചു. രാജ്യസഭ എംപി ഹാരീസ് ബീരാന്റെ ചോദ്യത്തിലാണ് കേന്ദ്രം നിലപാട് ആവര്‍ത്തിച്ചത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് അനുവദിക്കാന്‍ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. രാജ്യസഭ എംപി ഹാരീസ് ബീരാന്‍റെ ചോദ്യത്തിനുള്ള മറുപടിയിലാണ് നിലപാട് ആവര്‍ത്തിച്ചത്. വരുമാന വിഹിതം പങ്കുവെക്കണമെന്നുള്ള നിലപാട് മാറ്റാനാവില്ലെന്ന് കേന്ദ്രം മറുപടി നല്‍കി.
ALSO READ; ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കില്ല
വിജിഎഫിന്റെ അടിസ്ഥാന മാനദണ്ഡത്തിന് വിരുദ്ധമായി ഫണ്ട് പലമടങ്ങായി തിരിച്ചടക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിലൂടെ 12000 കോടി രൂപയുടെ അധിക ബാധ്യതയാണ് കേരളത്തിന് ഉണ്ടാകുക.തൂത്തുക്കുടി തുറമുഖത്തിനു നല്‍കിയ അതേ പരിഗണന വിഴിഞ്ഞത്തിനും നല്‍കണം എന്ന ആവശ്യം പല തവണ കേരളം മുന്നോട്ട് വെച്ചിട്ടും തൂത്തുക്കുടി തുറുമുഖത്തേയും വിഴിഞ്ഞത്തെയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും തുത്തുക്കുടി തുറുമുഖം കേന്ദ്ര സര്‍ക്കാരിന്റെ അഡ്മിനിസ്‌ട്രേറ്റീവ് കണ്‍ട്രോളില്‍ വരുന്ന തുറമുഖമാണെന്നു കേന്ദ്രം വ്യകതമാക്കി. മാത്രമല്ല കേന്ദ്ര നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാമന്ത്രിക്ക് കത്തയച്ചിരുന്നു.
വിഴിഞ്ഞം തുറമുഖത്തിന്റെ വാണിജ്യ തലത്തിലുള്ള പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനകം കേന്ദ്രം മുടക്കുന്ന വിജിഎഫ് ഫണ്ട് ജിഎസ്ടി വിഹിതമായി കേന്ദ്ര സര്‍ക്കാരിന് ലഭിക്കും എന്നിരിക്കെയാണ് കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തിനെതിരായ നിലപാട്. വിജിഎഫിന് പുറമെ 4777.14 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനും അനുബന്ധ സൗകര്യത്തിനുമായി മുടക്കുന്നത് രാജ്യത്തിനാകെ ഗുണകരമായ ഒരു പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമ്പോളാണ് സംസ്ഥാനത്തിനുമേല്‍ കേന്ദ്രം അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന നിലപാട് കടുപ്പിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here