കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിക്കുന്ന തീരുമാനങ്ങളാണ് എടുക്കുന്നതെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. രാഷ്ട്രീയ സങ്കുചിതത്വമാണ് ഇതിനു പിന്നിലെന്നും കേരളത്തോട് വഞ്ചന കാണിക്കുന്ന നയം ശരിയല്ലയെന്നും മന്ത്രി പറഞ്ഞു. സാമ്പത്തിക ഉപരോധത്താല്‍ കേരള ജനതയെ പീഡിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലിനെതിരെ സി ഐ ടി യു സംസ്ഥാന തല സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
Also Read: മുതിർന്ന സിപിഐഎം നേതാവും എംപിയുമായിരുന്ന ബസുദേവ് ആചാര്യ അന്തരിച്ചു
കേരളത്തിലെ വികസനത്തെ തടസ്സപ്പെടുത്തുന്ന നിലപാട് ശരിയല്ലയെന്നും. കടമെടുപ്പ് പരിധി വന്‍തോതില്‍ വെട്ടിക്കുറച്ച് പെന്‍ഷനും ശമ്പളവും മുടക്കാനുള്ള നടപടികളാണ് കേന്ദ്രം കൈക്കൊള്ളുന്നതെന്നും മന്ത്രി പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളത്തില്‍ ശമ്പളവും പെന്‍ഷനും മുടങ്ങാതെ നല്‍കിയെന്നും ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പടെ വര്‍ധിപ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
Also Read: ‘ഞങ്ങള്‍ പലസ്‌തീനൊപ്പം’; സോഷ്യല്‍ മീഡിയയില്‍ വൈറലായി സിപിഐഎം ബാനര്‍
കെ എസ് ആര്‍ ടി സിയ്ക്ക് വലിയ സഹായമാണ് സര്‍ക്കാര്‍ നല്‍കുന്നത്. നെല്‍കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പി ആര്‍ എസ് വായ്പാ പദ്ധതി ആവിഷ്‌ക്കരിച്ചു. കേന്ദ്ര അവഗണനക്കെതിരെ ഇടതുപക്ഷം നടത്താന്‍ പോകുന്ന സമരത്തിന് പിന്തുണ നല്‍കില്ല എന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറയുന്നത്, അത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മന്ത്രി വേദിയില്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here