പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടിന് പുല്ലുവില; സ്ഥിരം നുണ ആവര്‍ത്തിച്ച് കേന്ദ്രം

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് തള്ളി കേന്ദ്രം. റിപ്പോര്‍ട്ട്, അര്‍ദ്ധ സത്യങ്ങള്‍ അലങ്കരിച്ച് അവതരിപ്പിക്കുന്നുവെന്ന ന്യായീകരണവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തി. ഫോണ്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചത് ഏത് ഭരണകൂടമാണെന്ന് ആപ്പിള്‍ പറയുന്നില്ല. ആപ്പിളിന്റെ മുന്നറിയിപ്പ് ശരിയാണെന്ന് തെളിയിക്കാന്‍ കമ്പനിക്ക് സാധിച്ചില്ലെന്നും അന്വേഷണം പ്രഖ്യാപിച്ചതിന്റെ പ്രതികാരമാണ് റിപ്പോര്‍ട്ടെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

പ്രമുഖ മാധ്യമ പ്രവര്‍ത്തകരുടെ ഫോണുകള്‍ പെഗാസസ് വീണ്ടും ലക്ഷ്യമിട്ടതായിട്ടായിരുന്നു ആംനസ്റ്റി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത് പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായായിരുന്നു റിപ്പോര്‍ട്ടുകള്‍. അദാനി ഗ്രൂപിനെതിരായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകരുടെ ഫോണില്‍ പെഗാസസ് ഇന്‍സ്റ്റാള്‍ ചെയ്‌തെന്നും വെളിപ്പെടുത്തല്‍. ആംനസ്റ്റി ഇന്റര്‍നാഷണലിന്റെയും വാഷിങ് ടണ്‍ പോസ്റ്റിന്റെയും റിപ്പോര്‍ട്ടിലാണ ഈ കാര്യം വ്യക്തമാക്കുന്നത്.

Also Read : ഗ്രാമീണ മേഖലയില്‍ ബസുകള്‍ കൂടുതലായി ഇറക്കും, അത് വലിയ മാറ്റമുണ്ടാക്കും: നിയുക്ത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍

പ്രതിപക്ഷ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും മാധ്യമപ്രവര്‍ത്തകരെയും നിരീക്ഷിക്കാന്‍ പെഗാസസ് സ്പൈവെയര്‍ ഉപയോഗിച്ചുവെന്ന ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലിപ്പോഴും മാധ്യമപ്രവര്‍ത്തകരുടെ അടക്കം ഫോണുകളില്‍ പെഗാസസ് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണലിന്റെയും വാഷിംഗ്ടണ്‍ പോസ്റ്റിന്റെയും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൈബര്‍ ആക്രമണമുണ്ടെന്ന ആപ്പിള്‍ ഐഫോണിന്റെ മുന്നറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ടാപ്പിംഗ് ആണ് നടക്കുന്നതെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മുന്നറിയിപ്പ് തിരുത്താന്‍ ആപ്പിളിന് മേല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് റിപ്പോര്‍ട്ട്.

ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്‍, ദി ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്ടിലെ ആനന്ദ് മംഗ്നാലെ എന്നിവരുടെ അടക്കം ഐഫോണുകളില്‍ സ്പൈവെയര്‍ ഉപയോഗിച്ചതായി കണ്ടെത്തി. ആദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിനിടെയാണ് ആനന്ദ് മംഗനലെയുടെ ഫോണില്‍ പെഗാസസ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടതന്നെ ഗുരുതരമായ വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്.

Also Read : പൂച്ചെണ്ടിന് പകരം പടവാൾ; ഒരപൂർവ്വ കല്യാണത്തിന് സാക്ഷിയായി നേമം അഗസ്ത്യം കളരി

അദാനിയുടെ ഇടപാടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കി അദാനിയുടെ പ്രതികരണം തേടി ഇ മെയില്‍ അയച്ച് മണിക്കൂറുകള്‍ക്കകമാണ് ഫോണില്‍ പെഗാസസ് ഉപയോഗിച്ചതെന്നാണ് കണ്ടെത്തല്‍. സര്‍ക്കാരുകള്‍ക്ക് മാത്രമേ പെഗാസസ് സോഫ്റ്റ്‌വെയര്‍ നല്‍കിയിട്ടുള്ളൂവെന്ന് അതിന്റെ നിര്‍മ്മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പും അവകാശപ്പെടുന്നു.

ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ അവരുടെ ജോലി നിര്‍വഹിക്കുമ്പോള്‍ നിയമവിരുദ്ധമായ നിരീക്ഷണ ഭീഷണി നേരിടുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെഗാസസിന് സമാനമായ കോഗ്‌നൈറ്റ് എന്ന ഇസ്രയേല്‍ കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News