എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിന് പിന്നാലെ സര്‍ക്കാര്‍ അനുവദിച്ച ഔദ്യോഗിക വസതി ഒഴിയണമെന്ന് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്. 2004-ൽ അമേത്തിയിൽ നിന്നും ലോക്‌സഭയിലേക്ക് എത്തിയ മുതല്‍ ഉപയോഗിച്ചു വരുന്ന തുഗ്ലക്ക് ലെയിന്‍ 12-ലെ വസതി ഒഴിയാനാണ് നിർദ്ദേശം.
ഏപ്രില്‍ 22-ന് മുന്‍പ് രാഹുൽ വസതി ഒഴിയണമെന്നാണ് നോട്ടീസിലെ നിര്‍ദേശം. ലോക്‌സഭാ ഹൗസിംഗ് കമ്മിറ്റി ഇതുസംബന്ധിച്ച നോട്ടീസ് രാഹുലിന് കൈമാറി. എംപി സ്ഥാനത്തുനിന്ന് രാഹുലിനെ അയോഗ്യനാക്കിയ നടപടിയുടെ തുടർച്ചയായിട്ടാണ് നടപടി.
സൂറത്ത് കോടതി രാഹുലിന് മാനനഷ്ടക്കേസിൽ രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ അതിവേഗത്തിൽ ലോക്‌സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കുകയായിരുന്നു. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനായി ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ച് സൂറത്ത് കോടതി ജാമ്യം നൽകിയെങ്കിലും കോൺഗ്രസ് നേതാവിൻ്റെ ലോക്സഭാംഗത്വം കേന്ദ്ര സർക്കാർ റദ്ദാക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here