‘കേരളത്തെ വിമര്‍ശിക്കാന്‍ ശാസ്ത്രജ്ഞരോട് ആവശ്യപ്പെട്ടു’; പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇടപെടല്‍ പുറത്തുവിട്ട് ദ ന്യൂസ് മിനിട്ട്

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ശാസ്ത്രജ്ഞരോട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇംഗ്ലീഷ് വെബ് പോര്‍ട്ടലായ ദ ന്യൂസ് മിനിട്ട്. കാലാവസ്ഥാ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് പിണറായി സര്‍ക്കാരിനെ വിമര്‍ശിച്ച് വിദഗ്ധരോട് ലേഖനങ്ങള്‍ എഴുതാന്‍ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ വഴി നിര്‍ദേശം നല്‍കിയതായും ദ ന്യൂസ് മിനിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

വയനാട് ഉരുള്‍പൊട്ടലിന് മുമ്പ് തന്നെ കേരളത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പച്ചക്കള്ളം മുഖ്യമന്ത്രി പിണറായി വിജയന്‍ തെളിവ് സഹിതം തുറന്നുകാട്ടിയിരുന്നു. കേന്ദ്ര കാലാവസ്ഥ പ്രവചനത്തില്‍ ജൂലൈ 23 മുതല്‍ 29 വരെ വയനാട്ടില്‍ റെഡ് അലര്‍ട്ട് ഇല്ല. പരമാവധി ഓറഞ്ച് അലര്‍ട്ട് മാത്രമാണ് ഉണ്ടായിരുന്നത്. ഒരു ഘട്ടത്തില്‍ പോലും റെഡ് അലര്‍ട്ട് നല്‍കിയിരുന്നില്ല. അപകടമുണ്ടായ ശേഷം രാവിലെ ആറുമണിക്കാണ് റെഡ് അലര്‍ട്ട് അവിടെ പ്രഖ്യാപിക്കുന്നത്.

ALSO READ:വയനാടിനായി ലോകം… ദുരിതാശ്വാസനിധിയിലേക്ക് പണമയച്ച് ആയിരങ്ങൾ

ജൂലൈ 23 മുതല്‍ 28 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തിന് നല്‍കിയ മുന്നറിയിപ്പ് പ്രകാരം ഒരു ദിവസം പോലും വയനാട് ഓറഞ്ച് പോലും പ്രഖ്യാപിച്ചിട്ടില്ല. 29ന് ഓറഞ്ച് അലര്‍ട്ട് നല്‍കി. മുപ്പതിന് രാവിലെ ദുരന്തം ഉണ്ടായതിനുശേഷമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

വയനാട് ദുരന്തത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തിയ അമിത് ഷായ്ക്കെതിരെ ശക്തമായ വിമര്‍ശനമാണ് പാര്‍ലമെന്റിന് അകത്തും പുറത്തും ഉയര്‍ന്നുവന്നത്. സംസ്ഥാന സര്‍ക്കാരിന് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് അമിത് ഷാ രാജ്യസഭയിലും ലോക്്‌സഭയിലും പറഞ്ഞത്. അമിത് ഷായുടെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനക്കെതിരെ ഇടത് എം.പിമാര്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയിരുന്നു. സിപിഐ രാജ്യസഭ അംഗം സന്തോഷ് കുമാര്‍ അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു. നേരത്തെ സിപിഐഎം അഗം വി ശിവദാസനും, കോണ്‍ഗ്രസ് അംഗം ജയറാം രമേശും ഇതേവിഷയത്തില്‍ അമിത് ഷായ്‌ക്കെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കിയിരുന്നു.

ALSO READ:‘ഉയരം പേടിയാണ്, എന്നാലും ജീവന്റെ വിലയറിയാം’; കുത്തിയൊഴുകുന്ന പുഴയ്ക്ക് കുറുകെ റോപ്പ്‌വേയിൽ പോയി ജീവൻ രക്ഷിച്ച് ഡോ. ലവ്‌ന

വയനാട് വിഷയത്തില്‍ അമിത് ഷായും കേന്ദ്ര സര്‍ക്കാരും പ്രതിക്കൂട്ടിലായതോടെയാണ് ശാസ്ത്രജ്ഞരോടും മറ്റും കേരളത്തെ വിമര്‍ശിച്ച് ലേഖനം എഴുതാന്‍ പരിസ്ഥിതി മന്ത്രാലയവും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയും നിര്‍ബന്ധിച്ചുവെന്ന വിവരം ന്യൂസ് മിനിട്ട് പുറത്തുവിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News