കേന്ദ്രം കേരളത്തിന് നല്‍കാനുള്ളത് 58,000 കോടി, യുഡിഎഫ് എംപിമാര്‍ മിണ്ടുന്നില്ല: ഇ പി ജയരാജന്‍

കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് 58000 കോടി രൂപ നല്‍കാനുണ്ടെന്നും അത് ലഭിക്കാത്തതില്‍ കേരളം ജയിപ്പിച്ച് വിട്ട 18 യുഡിഎഫ് എംപിമാര്‍ മിണ്ടുന്നില്ലെന്നും എല്‍ഡിഎഫ് കണ്‍വിനര്‍ ഇ പി ജയരാജന്‍. കേരളം വളരുന്ന സംസ്ഥാനമാണ്. ജനങ്ങളുടെ കൂട്ടായ പരിശ്രമങ്ങളും പ്രവാസികളുടെ സംഭാവനകളും കേരളത്തെ വളരാന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളീയരുടെ ജീവിത നിലവാരമുയര്‍ത്തണം, ദരിദ്രരില്ലാത്ത സംസ്ഥാനമാക്കണം. ഈ വര്‍ഷം 71000 കോടി രൂപയാണ് സര്‍ക്കാര്‍ പിരിച്ചെടുത്തത്. ക‍ഴിഞ്ഞ വര്‍ഷം 48000 കോടി രൂപയും സര്‍ക്കാര്‍ പിരിച്ചെടുത്തത്.  കേരളം കുടിശ്ശിക പിരിക്കുന്നില്ലെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് തെറ്റാണെന്നും കേരള വിരേധികളുടെ വ്യാഖ്യാനമാണിതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: വീരപ്പന് വരെ മെമ്പര്‍ഷിപ്പ് കൊടുക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി: എ.വി.റസല്‍

സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതൊന്നും കേന്ദ്രം നല്‍കുന്നില്ല. . ഇതിനെതിരെ യുഡിഎഫ് മിണ്ടുന്നില്ല. 18 എംപിമാര്‍ മിണ്ടുന്നില്ല. എന്നാല്‍ കേന്ദ്രത്തിന്‍റെ ഈ സമീപനത്തിനെതിരെ കേരളം ശബ്ദമുയര്‍ത്തണം. സംസ്ഥാന ജില്ലാ അടിസ്ഥാനത്തില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കും.  ആളുകളുടെ പ്രതിഷേധം വളര്‍ത്തുമെന്നും ഇ പി പറഞ്ഞു.

നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളോട് നേരിട്ട് സംസാരിക്കുകയാണ്. ഇതിനിടയില്‍ കേന്ദ്രത്തിന്‍റെ അവഗണനയെ കുറിച്ച് സെമിനാറുകള്‍ സംഘടിപ്പിക്കും.  അതില്‍ എല്‍ഡിഎഫിന് പുറമെ കേരളത്തെ സ്നേഹിക്കുന്ന എല്ലാവരെയും പങ്കെടുപ്പിക്കമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: “അവളെ കണ്ടെത്തി… ഞങ്ങളുടെ പ്രാർത്ഥനകൾ ഫലിച്ചു”: സണ്ണി ലിയോണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News