മഹാദേവ് ആപ് ഉൾപ്പെടെ 22 ബെറ്റിങ് ആപ്പുകളും വെബ്സൈറ്റുകളും നിരോധിച്ച് കേന്ദ്രം

ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓൺലൈൻ വാതുവയ്പ് ശൃംഖലയായ മഹാദേവ് ബെറ്റിങ് ആപ് ഉൾപ്പെടെ, 22 നിയമവിരുദ്ധ ബെറ്റിങ് ആപ്പുകളും വെബ്സൈറ്റുകളും നിരോധിച്ച് കേന്ദ്രസർക്കാർ. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ മഹാദേവ് ആപില്‍ നിന്ന് 508 കോടി കൈപറ്റിയെന്ന ഇഡിയുടെ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ്  അടുത്തിരിക്കുന്ന സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങളാണ് ആരംഭിച്ചിരിക്കുന്നു. അതിന്‍റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ ആപ്പുകള്‍ നിരോധിച്ചിരിക്കുന്നത്.

നിരോധനവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഞായറാഴ്ച പുറത്തുവന്നു. ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ആവശ്യപ്രകാരമാണ് ഈ ആപ്പുകളും വെബ്സൈറ്റുകളും നിരോധിക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ‘‘അനധികൃത വാതുവയ്പ് ആപ് സിൻഡിക്കറ്റുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളുടെയും ഛത്തീസ്ഗഡിലെ മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ടുള്ള റെയ്ഡുകളുടെയും പശ്ചാത്തലത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി’’ എന്ന് ഐടി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ALSO READ: ജീവകാരുണ്യ പട്ടികയിൽ 10 മലയാളികൾ; ഇത്തവണയും മുന്നിൽ യൂസഫലി

മഹാദേവ് ബെറ്റിങ് ആപ്പിന്റെ പ്രമോട്ടർമാർ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് 508 കോടി രൂപ നൽകിയെന്നു വെളിപ്പെടുത്തിയ ഇ.ഡി, അതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചത് വലിയ രാഷ്ട്രീയ കോലാഹലത്തിനു കാരണമായിരുന്നു. ബിജെപി നിരയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും എതിർപക്ഷത്തു നിന്ന് കോൺഗ്രസ് നേതാക്കളും ആരോപണ, പ്രത്യാരോപണങ്ങളുമായി രംഗത്തിറങ്ങി.

മഹാദേവ് ആപ്പിനെതിരെ അന്വേഷണം നടത്തിയതും കേസെടുത്തതും കോൺഗ്രസ് സർക്കാരാണെന്നും കമ്പനിയുടെ പ്രമോട്ടർമാരെ സംരക്ഷിക്കുന്നത് ബിജെപിയാണെന്നും കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ചൂണ്ടിക്കാട്ടി. മഹാദേവ് ആപ്പിനെതിരെ കേസെടുക്കാത്തതും ആരെയും അറസ്റ്റ് ചെയ്യാത്തതും സംബന്ധിച്ച് പ്രതിപക്ഷം ആരോപണം കടുപ്പിക്കുന്നതിനിടെയാണ് വിവാദ ആപ് ഉൾപ്പെടെ 22 ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും നിരോധനം ഏർപ്പെടുത്തിയത്.

ALSO READ: ഈജിപ്തിന് പിന്നാലെ തുര്‍ക്കിയും! ഗാസയിലെ ജനങ്ങള്‍ക്ക് ആശ്വാസം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News