കുവൈറ്റിലേക്ക് പോകാനിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിന്റെ യാത്ര തടഞ്ഞ് കേന്ദ്രം. കുവൈറ്റ് ദുരന്തത്തിൽ 23 മലയാളികളെയാണ് മരണപ്പെട്ടതായി തിരിച്ചറിഞ്ഞിരിക്കുന്നത്. ഇതേ തുടർന്നാണ് മന്ത്രി കുവൈറ്റിലേക്ക് പോകാൻ തീരുമാനിച്ചത്. എന്നാൽ വിമാനത്തലവത്തിലെത്തിയ മന്ത്രിയുടെ യാത്രയ്ക്ക് കേന്ദ്രസർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. കേന്ദ്രം പൊളിറ്റിക്കൽ ക്ലിയറൻസ് നൽകാത്തതിനെ തുടർന്നാണ് യാത്ര മുടങ്ങിയത്.
യാത്രാനുമതി നിഷേധിച്ചതിനെ തുടർന്ന് മന്ത്രി വിമാനത്താവളത്തിൽ തന്നെ തുടരുകയാണ്. മരണപ്പെട്ട മലയാളികളുടെ മൃതദേഹം നാളെ രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്താനിരിക്കെയാണ് നടപടി. കേന്ദ്രത്തിന്റെ ഒരു മന്ത്രി കുവൈറ്റിൽ ഉണ്ടെന്നും അതിനാൽ ആരോഗ്യമന്ത്രി പോകേണ്ടതില്ലെന്നുമാണ് കേന്ദ്രത്തിന്റെ വാദം. അനുമതി നിഷേധിച്ചതിന് പിന്നിൽ രാഷ്ട്രീയകരണങ്ങളെന്ന് മന്ത്രി പ്രതികരിച്ചു. അതേസമയം, മന്ത്രിമാരായ കെ രാജനും പി രാജീവും മുഖ്യമന്ത്രിയോടൊപ്പം കൊച്ചിയിലേക്ക് പുറപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here