അമിത് ഷായ്‌ക്ക് ആഭ്യന്തരം, രാജ്‌നാഥ് സിങിന് പ്രതിരോധം; കേന്ദ്ര മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി

മൂന്നാം മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. അമിത് ഷാ, രാജ്‌നാഥ് സിങ്, നിതിൻ ഗഡ്‌കരി, നിർമല സീതാരാമൻ, ജയശങ്കർ, അശ്വിനി വൈഷ്ണവ് എന്നിവര്‍ നേരത്തെ കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ തന്നെ വഹിക്കും.ആഭ്യന്തര വകുപ്പ് അമിത് ഷായ്‌ക്ക് രാജ്‌നാഥ് സിങിന് പ്രതിരോധ മന്ത്രാലയം നിതിൻ ഗഡ്കരിക്ക് കേന്ദ്ര ഉപരിതല മന്ത്രാലയം എന്നിങ്ങനെയാണ് വകുപ്പുകളുടെ ചുമതലകൾ .

also read: പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാൻ വിജയ്

കേന്ദ്ര വിദേശകാര്യ മന്ത്രിയായി എസ് ജയശങ്കർ തുടരും. ഹർഷ് മൽഹോത്ര, അജയ് ടംത എന്നിവര്‍ ഉപരിതല ഗതാഗത വകുപ്പിൽ സഹമന്ത്രിയാകും.നിർമല സീതാരാമൻ ധനകാര്യ മന്ത്രിയായി തുടരും. അശ്വിനി വൈഷ്ണവ് റെയിൽവേ മന്ത്രിയായി തുടരും

also read: പന്തീരാങ്കാവ് പീഡനകേസ്; രാഹുൽ നിരപരാധി, താൻ പറഞ്ഞ ആരോപണങ്ങൾ കളവ്; പരാതിയിൽ മൊഴിമാറ്റി യുവതി

കേന്ദ്ര കൃഷി മന്ത്രിയായി സ്ഥാനമേൽക്കുക ശിവ്‌രാജ് സിങ് ചൗഹാനാണ്. നഗരവികസനം , ഊർജ്ജം എന്നീ വകുപ്പുകൾ മനോഹർ ലാൽ ഖട്ടാര്‍ നയിക്കും. ശ്രീപദ് നായിക്കാണ് ഊര്‍ജ്ജ മന്ത്രാലയം സഹമന്ത്രി. നഗര വികസന സഹമന്ത്രി തൊഖൻ റാം സാഹുവാണ്. ശോഭ കരന്തലജെ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയങ്ങളുടെ ചുമതല വഹിക്കുന്ന സഹമന്ത്രിയാവും.

ആകെ 71 പേരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. മന്ത്രിമാരുടെ ചുമതല സംബന്ധിച്ച് മുഴുവൻ വിവരങ്ങളും പുറത്തുവന്നിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News