‘കേരളം ചേർത്ത് പിടിച്ച പെൻഷൻകാരെ പറ്റിച്ച് കേന്ദ്ര സർക്കാർ’, നൽകേണ്ട തുക കേരളം നൽകിയിട്ടും വിതരണം ചെയ്യാതെ കൊടും ക്രൂരത

സാമൂഹ്യസുരക്ഷാ പെൻഷൻകാരോട്‌ കേന്ദ്ര സർക്കാരിന്റെ ക്രൂരത തുടരുന്നു. കേന്ദ്രം നൽകേണ്ട തുക കേരളം നൽകിയിട്ടും പെൻഷൻകാർക്ക്‌ വിതരണം ചെയ്‌തില്ല. 62,000 പേർക്കാണ്‌ തുക ലഭിക്കാനുള്ളത്.
6.8 ലക്ഷം പേർക്കാണ് ക്ഷേമ പെൻഷനിൽ കേന്ദ്ര വിഹിതമുള്ളത്‌. ഇതിൽ 1.94 ലക്ഷം പേരുടെ കേന്ദ്ര വിഹിതമാണ്‌ കേന്ദ്ര സർക്കാർ അവതാളത്തിലാക്കിയത്‌.

ALSO READ: ഇ ഡിക്കെതിരെ തോമസ് ഐസക് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

സംസ്ഥാന സർക്കാരിന്റെ നിരന്തര ഇടപെടലിൽ ബാക്കിയുള്ളവർക്ക്‌ രണ്ടാഴ്‌ചയോളം വൈകിയാണ് തുക ലഭിച്ചത്.മൂന്ന് ആഴ്‌ചയായിട്ടും 62,000 പേരുടെ തുക ബാങ്ക്‌ അക്കൗണ്ടിൽ എത്തിക്കാതെ കബളിപ്പിക്കുകയാണ്‌ നിലവിൽ കേന്ദ്ര സർക്കാർ. മാർച്ച്‌ 15ന്‌ കേരളം നൽകിയ തുകയാണ് ഇത്തരത്തിൽ കേന്ദ്രം പിടിച്ചു വെച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News