ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപാണ് സർക്കാർ പെട്രോൾ ഡീസൽ വിലയിൽ ഒരിളവ് കൊണ്ടുവന്നത്. അത് തീർത്തും രാഷ്ട്രീയ താല്പര്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് എന്ന കാര്യം പകൽ പോലെ വ്യക്തം. എന്നാൽ അധികാരത്തിൽ വന്നാൽ പെട്രോൾ ഡീസൽ വിലയുടെ കാര്യത്തിൽ ഒരിളവുണ്ടാകും എന്ന മോദിയുടെ വാക്കിനെ എന്നെങ്കിലും വിശ്വസിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ തീരുമാനമാകാറായി. രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ പെട്രോളിയം ഉൽപന്നങ്ങളെ ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായം നേരത്തെ തന്നെ ഉയർന്നു വരുന്നതാണ്.
തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായ സാഹചര്യത്തിൽ എട്ട് മാസത്തിന് ശേഷമാണ് കൗൺസിൽ യോഗം കൂടുന്നത്. പുതിയ സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യയോഗം കൂടിയായതുകൊണ്ട് രാജ്യമാകെ തീരുമാനത്തിലേക്ക് ഉറ്റുനോക്കുകയാണ്. ഓൺലൈൻ ഗെയിമുകൾക്കും കാസിനോയ്ക്കും കുതിരപ്പന്തയങ്ങൾക്കും 28% നികുതി ചുമത്താൻ മുൻപ് നടന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. പെട്രോളിയം ഉൽപന്നങ്ങളുടെ വില ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ പെട്രോൾ – ഡീസൽ വില കുറയാനുള്ള സാധ്യത കൂടുതലായിരിക്കും.
Also Read: നായക്ക് നിങ്ങളോട് എന്താ പറയാനുള്ളതെന്ന് അറിയണ്ടേ..! അവരുടെ സംസാരം മനസിലാക്കാനും ഇനി എ ഐ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here