വിമാനങ്ങൾക്ക് നേരെയുള്ള വ്യാജബോംബ് ഭീഷണി; സാമൂഹിക മാധ്യമങ്ങള്‍ക്ക് കർശന നിർദേശവുമായി കേന്ദ്രം

flight

വിമാനങ്ങള്‍ക്കു നേരെയുള്ള വ്യാജബോംബ് ഭീഷണിയില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കര്‍ശനനിര്‍ദേശം. വ്യാജസന്ദേശങ്ങള്‍ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് സമൂഹ മാധ്യമങ്ങൾക്ക് ഐടി മന്ത്രാലയത്തിന്റെ ഉത്തരവ്.

Also Read; ‘നമ്മുടെ നാടിനെ സാമ്പത്തികമായി ഞെരുക്കാനുള്ള എല്ലാ കാര്യങ്ങളും ബിജെപി സർക്കാർ നടത്തിവരികയാണ്’; മുഖ്യമന്ത്രി

തെറ്റായ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 72 മണിക്കൂറിനുള്ളില്‍ അധികാരികളെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. അത് അറിയിക്കാത്ത പക്ഷം ഐടി ആക്ട് പ്രകാരം കുറ്റകൃത്യമായി കണക്കാക്കുമെന്ന് ഐടി മന്ത്രാലയം കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ പത്തുദിവസങ്ങളില്‍ എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ് തുടങ്ങി വിവിധ എയര്‍ലൈനുകളുടെ 250-ലധികം വിമാനങ്ങള്‍ക്ക് നേരെയായിരുന്നു വ്യാജ ബോംബ് ഭീഷണിയുണ്ടായത്.

Also Read; തുടരുന്ന ക്രൂരത; ​ഗാസയിൽ ബ്രഡ് വാങ്ങാൻ വരിനിന്ന 38 പേർ ഇസ്രയേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു

ഇവയില്‍ ഭൂരിഭാഗവും സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഉണ്ടായത്. ഇത്തരം വ്യാജബോംബ് ഭീഷണികള്‍ കനത്ത നഷ്ടമാണ് വ്യോമയാന മേഖലയ്ക്ക് വരുത്തിയത്. ഈ സാഹചര്യത്തിലാണ് സാമൂഹിക മാധ്യമങ്ങള്‍ക്ക് കേന്ദ്രം കർശന നിർദേശം നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News