വളര്‍ച്ച നിരക്കില്‍ ഇടിവുണ്ടാകുമെന്ന് സമ്മതിച്ച് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. നടത്ത് സാമ്പത്തിക വര്‍ഷത്തില്‍ 6.5നും 7 ശതമാനത്തിനും ഇടയില്‍ മാത്രമായിരിക്കും ജിഡിപി വളര്‍ച്ച മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിനു മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വെച്ചു. ഇന്ത്യയുടെ ധനക്കമ്മി 2025-26ല്‍ ജിഡിപിയുടെ 4.6 ശതമാനത്തിലേക്ക് താഴുമെന്നും സര്‍വേയിൽ പറയുന്നു. സാമ്പത്തിക അസമത്വം രൂക്ഷമെന്നും, ഭക്ഷ്യവില കുതിക്കുന്നുവെന്നുമാണ് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്.
8.2 ശതമാനം വളര്‍ച്ച നിരക്കില്‍ നിന്ന് ഒരു ശതമാനത്തോളം വളര്‍ച്ച നിരക്ക് കുറയുമെന്ന് വ്യക്തമാക്കുന്നതാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ വെച്ച സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2024 സാമ്പത്തിക വര്‍ഷത്തിലെ നാലില്‍ മൂന്ന് പാദങ്ങളിലും എട്ട് ശതമാനത്തിന് മുകളിലായിരുന്നു സാമ്പത്തിക വളര്‍ച്ചാ നിരക്കെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ ഭരണപരവും പണനയവുമായ ഇടപെടലുകളിലൂടെ സമര്‍ത്ഥമായി കൈകാര്യം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2024 ലെ യഥാര്‍ത്ഥ GDP 2020 സാമ്പത്തിക വര്‍ഷത്തിലെ നിലവാരത്തേക്കാള്‍ 20 ശതമാനം കൂടുതലായിരുന്നെന്നും രാജ്യത്തെ സാമ്പത്തിക രംഗം ആഗോള തലത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ സുശക്തമാണെന്നും സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
നികുതി വരുമാനത്തിലെ വര്‍ദ്ധനവ്, ചെലവ് നിയന്ത്രണം, ഡിജിറ്റലൈസേഷന്‍ എന്നിവ ഇന്ത്യയെ സന്തുലിത സാമ്പത്തിക സമീപനം കൈവരിക്കാന്‍ സഹായിച്ചുവെന്നും സര്‍വ്വേ ചൂണ്ടിക്കട്ടുന്നുണ്ട്. ഇന്ത്യയിലേക്ക് എത്തുന്ന വിദേശ നാണ്യം 3.7% വര്‍ധിച്ച് 2024-ല്‍ 124 ബില്യണ്‍ ഡോളറായും 4% വര്‍ധിച്ച് 2025-ല്‍ 129 ബില്യണ്‍ ഡോളറായും എത്തുമെന്ന് സര്‍വ്വേ പ്രതീക്ഷിക്കുന്നു. അതേ സമയം രാജ്യത്ത് സാമ്പത്തിക അസമത്വം രൂക്ഷമെന്നും, ഭക്ഷ്യ വില കുതിക്കുന്നുവെന്നും സര്‍വ്വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. രാജ്യത്ത് ഭക്ഷ്യോല്‍പന്ന വിലനിലവാരം കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ഇരട്ടിയായെന്നാണ് സര്‍വേ പറയുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 3.8 ശതമാനം ആയിരുന്നെങ്കില്‍ ഇപ്പോള്‍ 7.5% ആണ് വളര്‍ച്ച. ഇന്ത്യയുടെ ധനക്കമ്മി 2025-26ല്‍ ജിഡിപിയുടെ 4.6 ശതമാനത്തിലേക്ക് താഴുമെന്നും സര്‍വേ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here