മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിഫലമാവുന്നു

നാല്‍പ്പതു ദിവസം പിന്നിട്ടിട്ടും സംഘര്‍ഷങ്ങള്‍ക്ക് അയവില്ലാത്ത മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വിഫലമാവുകയാണ്. കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സമാധാനക്കമ്മിറ്റിയുമായി സഹകരിക്കില്ലെന്ന് മെയ്‌തേയ് വിഭാഗത്തിലെ ഒരു സംഘടനയായ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓണ്‍ മണിപ്പൂര്‍ ഇന്റഗ്രിറ്റി അറിയിച്ചു. സമിതിയില്‍ മുഖ്യമന്ത്രി ഇഷ്ടക്കാരെ കുത്തിനിറച്ചെന്നാരോപിച്ച് വിവിധ കുക്കി ഗോത്രവിഭാഗങ്ങള്‍ സമിതിയോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

Also Read: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, ഒരാള്‍ കൊല്ലപ്പെട്ടു

ചുരാചന്ദ്പുരില്‍ 22 വയസ്സുള്ള കുക്കി വിഭാഗത്തില്‍നിന്നുള്ള യുവാവ് ഇന്നലെ വെടിയേറ്റു കൊല്ലപ്പെട്ടു. കാമന്‍ലോക്കില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ വെടിവയ്പ്പില്‍ നാലുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സമാധാന കമ്മിറ്റിയുടെ ആദ്യ യോഗം ഇന്നലെ ചുരാചന്ദ്പുരില്‍ ചേര്‍ന്നിരുന്നു. സമിതിയുടെ അധ്യക്ഷനായ ഗവര്‍ണര്‍ ഇതേ ചുരാചന്ദ്പുരില്‍ സന്ദര്‍ശനം നടത്തുന്നതിനിടയിലാണ് അക്രമമുണ്ടായത്. കലാപത്തില്‍ ഇതുവരെ നൂറിലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News