സിമി സംഘടനാ നിരോധനം; അഞ്ച്‌ വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രസർക്കാർ

സിമി സംഘടനയെ നിരോധിച്ച നടപടി കേന്ദ്രസര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് ഇക്കാര്യം അറിയിച്ചത്. സംഘടന ഭാരതത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയാണെന്ന്. അമിത് ഷാ എക്‌സില്‍ കുറിച്ചു. രാജ്യത്ത് ഭീകരവാദം വളര്‍ത്തുന്നതിനും സമാധാനത്തിനും സാമുദായിക സൗഹാര്‍ദ്ദത്തിനും ഭംഗം വരുത്തുന്നതിലും സിമിക്ക് പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് അമിത് ഷാ വ്യക്തമാക്കി. 2001ലാണ് സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ സംഘടനയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.

Also Read: കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; ബിജെപി മെമ്പര്‍മാരുടെ പിന്തുണയോടെ യുഡിഎഫ് ജയം

2003, 2006, 2008, 2014 വർഷങ്ങളിൽ ഇത് പുതുക്കിയിരുന്നു. ഗയ സ്ഫോടനം, ചിന്നസ്വാമി സ്റ്റേഡിയം സ്ഫോടനം എന്നിവയുൾപ്പെടെ സിമിയിലെ അംഗങ്ങൾ ഉൾപ്പെട്ട 58 കേസുകളാണ് ആഭ്യന്തര മന്ത്രാലയം നിരോധനത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ജമാഅത്തെ ഇസ്‌ലാമിയുടെ യുവജനവിഭാഗമായി 1977 ലാണ് സിമി (സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ) ആരംഭിച്ചത്. പിന്നീട് ജമാഅത്തെ ഇസ്‌ലാമി സിമിയുമായുള്ള ബന്ധം വേർപെടുത്തിയിരുന്നു.

Also Read: ഗവര്‍ണര്‍ കാട്ടിക്കൂട്ടുന്നത് പക്വതയില്ലാത്ത പ്രതികരണം: കെ കെ ശൈലജ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News