കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നത് ആര്‍എസ്എസ് അജണ്ട: ബൃന്ദ കാരാട്ട്

കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയല്ല ആര്‍എസ്എസ് അജണ്ടയാണ് പിന്തുടരുന്നതെന്ന് ബൃന്ദ കാരാട്ട്. ലോക്‌സഭ ഇലക്ഷന്‍ പ്രചാരണവുമായി ബന്ധപ്പെട്ട് ഇടുക്കി പാറത്തോട് സംസാരിക്കുകയായിരുന്നു ബൃന്ദ.

ALSO READ:കെ ഫോണിന് ഏഷ്യന്‍ ടെലികോമിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ പുരസ്‌കാരം

കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയല്ല ആര്‍എസ്എസ് അജണ്ടയാണ് പിന്തുടരുന്നത്. മതേതരത്വവും ജനാധിപത്യവും ഇല്ലാത്ത ഇന്ത്യയെക്കുറിച്ച് നമ്മള്‍ക്ക് ചിന്തിക്കാന്‍ കഴിയില്ല. ജനാധിപത്യമല്ല മോദിയുടെ സേച്ഛാധിപത്യമാണ് ഇന്ത്യയില്‍ നടക്കുന്നത്. ഇന്ത്യന്‍ ഭരണഘടന അപകടത്തില്‍ തുടരുകയാണ്. ഇന്ത്യയുടെ നാനാത്വങ്ങളെ ഉപയോഗിച്ച് ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കുന്നുവെന്നും ബൃന്ദ കാരാട്ട് വിമര്‍ശിച്ചു.

ALSO READ:കെജ്രിവാളിന് ആവശ്യമായ ചികിത്സ നല്‍കുന്നില്ല, ചികിത്സ നല്‍കാതെ കൊലപ്പെടുത്താന്‍ ശ്രമം: സൗരഭ് ഭരദ്വാജ്

ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് ഇടതുപക്ഷവും കേരളത്തിലെ ജനങ്ങളുടെ ഐക്യവുമാണ്. കേരളം ഉയര്‍ത്തുന്നത് ഒരു ബദലാണ്. അതാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. സിഎഎയ്ക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം കേരളമാണ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. സിഎഎയ്ക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ സംസ്ഥാനം കേരളമാണ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ബൃന്ദ വിമര്‍ശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News