ഇത് നമ്മുടെ സ്വന്തം ‘ബുള്ളറ്റ്’ ട്രെയിൻ; ആദ്യ ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ഹൈ സ്പീഡ് ട്രെയിന്‍ വരുന്നു…

ജപ്പാനിലെയും ചൈനയിലെയും മിന്നൽ വേഗത്തിൽ വേഗത്തിൽ പായുന്ന ട്രെനിനുകൾ കണ്ടു കണ്ണ് തള്ളിയവരാകും നമ്മളിൽ പലരും. അതിലൊക്കെ ഒരു തവണയെങ്കിലും കയറി പാഞ്ഞു പോകാൻ ആഗ്രഹിക്കാത്തവരും കുറവല്ല.
എന്നാൽ ആ ആഗ്രഹങ്ങൾ യാഥർഥ്യയേക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആദ്യ ഹൈസ്പീഡ് ട്രെയിന്‍ വൈകാതെ യാഥാര്‍ഥ്യമാകും. 2026 അവസാനത്തോടെ അതിവേഗ ട്രെയിന്‍ യാഥാര്‍ഥ്യമാകുമെന്നും മണിക്കൂറില്‍ 280 കിലോമീറ്റര്‍ വരെ വേഗതയിലാകും ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ഹൈ സ്പീഡ് ട്രെയിന്‍ കുതിക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ ഭാരത് എര്‍ത് മൂവേഴ്സ് ലിമിറ്റഡിനാണ് ട്രയിൻ നിർമ്മിക്കാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്.മുംബൈ–അഹമ്മദാബാദ് പാതയിലാകും ആദ്യ ട്രെയിന്‍ ഓടിത്തുടങ്ങുക.

ALSO READ; ഇന്ത്യയെ അമേരിക്കൻ സൈനിക താവളമാക്കാൻ പോലും കേന്ദ്രം മടിക്കില്ലെന്ന് മുഖ്യമന്ത്രി

പൂര്‍ണമായും ശീതീകരിച്ചതാവും ട്രെയിനിൽ ചെയര്‍ കാറുകളായാകും സീറ്റുകളുടെ ക്രമീകരണം. ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്കായി ട്രെയിനില്‍ പ്രത്യേക സൗകര്യമുണ്ടാകുമെന്നും യാത്രക്കാര്‍ക്ക് വിനോദവും വിജ്ഞാനവും പകരാനുള്ള
സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും ഊഷ്മളമായ യാത്ര ഉറപ്പാക്കുന്നതാകും ട്രെയിനെന്നും റെയില്‍വേ അവകാശപ്പെടുന്നു. ചെന്നൈയിലെ ഇന്‍റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നുമാണ് രൂപകല്‍പ്പനയ്ക്കും നിര്‍മാണത്തിനും പുറത്തിറക്കാനുമുള്ള കരാര്‍ ബി ഇ എം എല്ലി ന് (BEML)ന് ലഭിച്ചത്. രണ്ട് ട്രെയിനുകള്‍ക്കാണ് നിലവില്‍ കരാര്‍ നല്‍കിയിരിക്കുന്നത്. എട്ട് കോച്ചുകളാകും പുതിയ ട്രെയിനില്‍ ഉണ്ടാവുക. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കോച്ചുകള്‍ നിര്‍മിക്കുന്നതിന് ഒരെണ്ണത്തിന് 27.86 കോടി രൂപയെന്ന നിരക്കില്‍ ചെലവ് വരുമെന്നാണ് കണക്ക് കൂട്ടല്‍. രൂപകല്‍പ്പനയ്ക്കുള്ള ചെലവടക്കം 866.87 കോടിയാണ് മു‍ഴുവൻ കരാർ തുകയായി കണക്കാക്കുന്നത്. ബി ഇ എം എല്ലിന്‍റെ ബെംഗളൂരു റെയില്‍ കോച്ച് കോംപ്ലക്സിലാകും ട്രെയിന്‍ സെറ്റുകള്‍ ഉണ്ടാക്കുക. 2026 അവസാനത്തോടെ നിര്‍മാണം പൂർത്തിയായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News