പൊതു പരീക്ഷ നടത്തിപ്പിൽ വൻ തട്ടിപ്പ്; കേന്ദ്രം കരാറേൽപ്പിച്ചത് പല സംസ്ഥാനങ്ങളുടെയും കരിപ്പട്ടികയിൽ കമ്പനിക്ക്

പൊതു പരീക്ഷ നടത്തിപ്പിൽ വൻ തട്ടിപ്പ് നടത്തി മോദി സർക്കാർ. പരീക്ഷ നടത്തിപ്പ് കരാറുകൾ നൽകിയത് വിവിധ സംസ്ഥാനങ്ങൾ കരിപ്പട്ടികയിൽ ഉൾപ്പെടുത്തിയ എഡ്യൂസറ്റ് സൊല്യൂഷൻസ് കമ്പനിക്ക് എന്ന് കണ്ടെത്തൽ. നരേന്ദ്ര മോദി അധ്യക്ഷനായ സി എസ് ഐ ആർ സമിതിയാണ് കരാറുകൾ നൽകിയത്. കമ്പനി സ്ഥാപകൻ സുരേഷ് ചന്ദ്ര ആര്യ സംഘപരിവാർ നേതവും മോദിയുമായി അടുത്ത ബന്ധമെന്നും റിപ്പോർട്ടിൽ പറയുന്നു. ഉത്തർപ്രദേശ്, ബീഹാർ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ പൊതു പരീക്ഷകളിലെ ക്രമക്കേടുകൾക്ക് പിന്നിൽ മോദി സർക്കാർ എന്ന് കണ്ടെത്തൽ.

കരിപ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനിക്ക് പരീക്ഷ നടത്തിപ്പിനുള്ള കരാറുകൾ മോദി സർക്കാർ നൽകുന്നു. ഗുജറാത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡ്യൂസെറ്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പരീക്ഷ നടത്തിപ്പ് കമ്പനി നടത്തിയ പരീക്ഷകളിലെല്ലാം ക്രമക്കേടുകൾ ഏറ്റവും ഒടുവിൽ യു പി പൊലീസ് കോൺസ്റ്റ്ബിൾ റിക്രൂട്ട്മെറ്റ് പരീക്ഷയിലും ചോദ്യ പേപ്പർ ചോർച്ച കണ്ടെത്തി.

Also Read: കനത്ത മഴ; ഗൂഡല്ലൂരിൽ മലവെള്ളപ്പാച്ചിലിൽ ആന ഒലിച്ചുപോയി

പിന്നാലെ ജൂൺ 20 ന് കമ്പനിയെ യുപി കരിപ്പട്ടികയിൽ ഉൾപ്പെടുത്തി. പ്രമുഖ ഓൺലൈൻ മാധ്യമമായ ദ് വയറിൻ്റെ അന്വേഷണാത്മക റിപ്പോർട്ടിലാണ് വെളിപെടുത്തൽ. നിരവധി സംസ്ഥാനങ്ങളിൽ ചോദ്യ പേപ്പർ ചോർച്ചയുടെയും റിക്രൂട്ട്മെൻ്റ് അഴിമതിയുടെയും ആരോപണങ്ങൾക്ക് വിധേയമാണ് കമ്പനി. ബീഹാറിലെ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ ക്രമക്കേടിൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ വിനീത് ആര്യ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. എന്നാൽ കമ്പനിക്ക് മോദി സർക്കാര്യം ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളും പരീക്ഷ നടത്തിപ്പിന് കരാർ നൽകുന്നത് തുടരുകയാണ്. കരാറുകൾ നൽകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സി എസ് ഐ ആർ സമിതി എന്നതും ശ്രദ്ധേയം.

വലിയ ക്രമക്കേട് ആരോപണം ഉയർന്നിട്ടും എന്തുകൊണ്ട് മോദി സർക്കാരിന് കമ്പനി പ്രിയങ്കരമാകുന്നു എന്ന ചോദ്യമാണ് ഉയരുന്നത്. കാരണം കമ്പനിയുടെ സ്ഥാപകൻ്റെ മതപരവും രാഷ്ട്രീയ പരവുമായ ചായ്‌വുകളാണന്നെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എഡ്യൂടെസ്റ്റ് സ്ഥാപകൻ സുരേഷ് ചന്ദ്ര സംഘപരിവാർ നേതാവും മോദിയുടെ അടുത്ത ബന്ധമുള്ളയാളും. സർവ ദേശിക് ആര്യ പ്രതിനിധി സഭയുടെ പ്രസിഡൻ്റായ സുരേഷ് ചന്ദ്ര സംഘടിപ്പിക്കുന്ന പരിപാടികളിൽ മോദിയും ബി ജെ പി യിലെ പ്രധാന നേതാക്കളെല്ലാം പങ്കെടുക്കുന്നു.

Also Read: പരീക്ഷകളെ സംബന്ധിച്ചുള്ള ആശങ്ക; മാനസിക ബുദ്ധിമുട്ട് പരിഹരിക്കാന്‍ വിളിക്കാം ടെലി മനസിലേക്ക്

നീറ്റ് നെറ്റ് പരീക്ഷ ക്രമക്കേടിൽ മുഖം രക്ഷിക്കൽ നടപടിയുമായി മുമ്പോട്ട് പോകുന്ന കേന്ദ്ര സർക്കാരിനുള്ള തിരിച്ചടിയാണ് പൊതു പരീക്ഷ നടത്തിപ്പിലെ ക്രമക്കേടുകളും. മോദി സർക്കാരിൻ്റെ സ്വകാര്യവത്കരണത്തിൻ്റെയും വർഗീയതയുടെയും ഒടുവിലത്തെ ഉദാഹരണമാണ് വിദ്യാഭ്യാസ മേഖലയിലെ തട്ടിപ്പുകൾ. വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News