കേരളത്തിന് ലഭിക്കുന്ന കേന്ദ്ര റവന്യൂ വിഹിതത്തില്‍ ഗണ്യമായ കുറവ്; ജോണ്‍ ബ്രിട്ടാസ് എംപിക്ക് നല്‍കിയ മറുപടിയില്‍ കേന്ദ്രം

കേരളത്തിന് ലഭിക്കുന്ന കേന്ദ്ര റവന്യൂ വിഹിതത്തില്‍ ഗണ്യമായ കുറവുണ്ടായതായി സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. ഡോ ജോണ്‍ ബ്രിട്ടാസ് എംപി യ്ക്ക് രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് കേന്ദ്രം ഈ കണക്കുകള്‍ വെളിപ്പെടുത്തിയത്.

Also read- പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; സഹതാപതരംഗത്തേക്കാള്‍ വലുത് വികസനമെന്ന് ഡോ. ടി എം തോമസ് ഐസക്

2018-19 ല്‍ കേരളത്തിന് 19038.17 കോടി രൂപയാണ് കേന്ദ്ര റവന്യൂ വിഹിതം ലഭിച്ചിരുന്നത്. അത് 2022-23 ആയപ്പോഴേക്കും 18260.68 കോടി രൂപയായി കുറഞ്ഞു. കേരളമുള്‍പ്പെടെ രണ്ടു സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് ഇപ്രകാരം കേന്ദ്ര വിഹിതത്തില്‍ കുറവ് വന്നത്. മിക്ക സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര നികുതി വിഹിതത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായ സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ കേരളത്തിനോടുള്ള ഈ അവഗണനയെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

Also read- കെ ഫോണ്‍ മാതൃക പഠിക്കാന്‍ തമിഴ്നാട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News