ക്രൈം റിപ്പോര്‍ട്ടിങ്ങ്; കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ക്രൈം റിപ്പോര്‍ട്ടിങ്ങില്‍ കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ സുപ്രീംകോടതി ഉത്തരവ്. അച്ചടി- ദൃശ്യ- സാമൂഹിക മാധ്യമങ്ങള്‍ക്കാണ് മാര്‍ഗനിര്‍ദേശം വരുന്നത്.

ഇതിനായി സംസ്ഥാന ഡിജിപിമാരുടെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും മറ്റു കക്ഷികളുടെയും നിര്‍ദേശങ്ങള്‍ സ്വീകരിക്കണം. ഒരു മാസത്തിനകം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

READ MORE:നിപ ബാധിച്ച് ആയഞ്ചേരിയിൽ മരിച്ചയാളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു

കുറ്റകൃത്യങ്ങളുടെ അന്വേഷണത്തില്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കണമെന്നും സുപ്രീംകോടതി നിര്‍ദേശം നല്‍കി. ക്രൈം റിപ്പോര്‍ട്ടിങ്ങില്‍ പ്രതികളുടെയും ഇരകളുടെയും ബന്ധുക്കളുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ചീഫ് ജസ്റ്റീസ് നിര്‍ദേശിച്ചു.

READ MORE:ആലുവയില്‍ 75കാരനെ പലകയ്ക്കടിച്ചു; സ്വര്‍ണവും പണവും കവര്‍ന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News