പാലക്കാട് ഇഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ കേന്ദ്ര സർക്കാർ; തീരുമാനമറിയിച്ച് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

Ashwini Vaishnaw

പാലക്കാട് ഇഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി സ്ഥാപിക്കാന്‍ തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്താകാമാനമുള്ള 12 വ്യവസായ നഗരങ്ങളിലൊന്നാണ് പാലക്കാട് പുതുശേരിയില്‍ ആരംഭിക്കുന്നത്.

Also Read; സാമൂഹ്യ മാധ്യമങ്ങൾക്ക് യുപി സർക്കാരിന്റെ കൂച്ചുവിലങ്ങ്: ഉള്ളടക്കം നിയന്ത്രിക്കാൻ പുതിയ നയം

ദേശീയ വ്യവസായ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായാണ് പാലക്കാട് വ്യാസായ സഗരം സ്ഥാപിക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി 51,000 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും, 3,806 കോടി മുതല്‍ മുടക്കില്‍ കൊച്ചി സേലം പാതയിലാണ് വ്യവസായ നഗരം സ്ഥാപിക്കുന്നത്. അതേസമയം 234 നഗരങ്ങളിൽ 730 സ്വകാര്യ എഫ്എം ചാനലുകൾക്ക് അനുമതി നൽകിയിട്ടുണ്ട്.

Also Read; കൊൽക്കത്തയിൽ പ്രതിഷേധത്തിന്റെ മറവിൽ അക്രമം അഴിച്ചുവിട്ട് ബിജെപിയും തൃണമൂലും

ഇതിൽ രണ്ട് ചാനലുകൾക്ക് അനുമതി കേരളത്തിലാണ്. ഇന്ത്യൻ റെയിൽവേയിൽ രണ്ട് പുതിയ ലൈനുകൾക്കും ഒരു മൾട്ടി – ട്രാക്കിംഗ് പ്രൊജക്ടിനും കാബിനറ്റ് അംഗീകാരം നൽകിയിട്ടുണ്ട്. 2028-29 -ൽ പൂർത്തിയാകുന്ന ഈ പദ്ധതികളുടെ ആകെ ചെലവ് 6,456 കോടി രൂപയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News