ക്ഷേമ പെന്‍ഷനില്‍ നിഷേധാത്മക നിലപാട് തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍

ക്ഷേമ പെന്‍ഷനില്‍ നിഷേധാത്മക നിലപാട് തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍. ക്ഷേമ പെന്‍ഷനിലെ കേന്ദ്ര വിഹിതം സംസ്ഥാനം നല്‍കിയിട്ടും പെന്‍ഷന്‍ക്കാര്‍ക്ക് തുക ലഭിക്കുന്നില്ല. സംസ്ഥാനത്ത് നിലവില്‍ വിതരണം ചെയ്യുന്ന രണ്ടു ഗഡു പെന്‍ഷനിലാണ് കേന്ദ്ര അവഗണന തുടരുന്നത്. ഇതിലൂടെ 400 മുതല്‍ 1000 രൂപവരെയാണ് 1.94 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്ക് കുറയുന്നത്.

62 ലക്ഷം പെന്‍ഷന്‍ ഗുണഭോക്താക്കളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 6.8 ലക്ഷം പേര്‍ക്കാണ് കേന്ദ്രത്തിന്റെ ചെറിയ വിഹിതം ലഭിക്കുന്നത്. സംസ്ഥാനത്ത് നിലവിലുള്ള അഞ്ചിനം സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളില്‍ വാര്‍ദ്ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നീ മൂന്നിനങ്ങള്‍ക്ക് 200 രൂപ, 300 രൂപ, 500 രൂപ എന്നിങ്ങനെയാണ് കേന്ദ്ര വിഹിതം.
എന്നാല്‍ കേന്ദ്ര വിഹിതം 2021 ജനുവരി മുതല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നില്ല. ഇത് പരിഹരിക്കാനായി സംസ്ഥാന സര്‍ക്കാര്‍ തന്നെ കേന്ദ്ര വിഹിതവും ഇട്ടാണ് തുക കൈമാറുന്നത്.

എന്നാല്‍ സംസ്ഥാനം തുക നല്‍കിയിട്ടും കേന്ദ്രം ഈ തുക പിടിച്ചു വയ്ക്കുന്നു എന്നതാണ് ക്രൂരത. നിലവില്‍ സംസ്ഥാനത്ത് 2 ഗഡു പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. കേന്ദ്ര വിഹിതം ലങിക്കുന്ന 6.8 ലക്ഷം പേരില്‍ 1.94 ലക്ഷം പേര്‍ക്കാണ് തുക ബാങ്ക് അക്കൗണ്ടില്‍ ലഭിക്കുന്നത്. ഇവര്‍ക്ക് 400 രൂപ മുതല്‍ 1000 രൂപ വരെയാണ് പെന്‍ഷനില്‍ കുറവ് വരുന്നത്. കേന്ദ്ര സര്‍ക്കാര്‍ വിഹിതം വിതരണം ചെയ്യേണ്ട പിഎഫ്എംഎസ് അധികൃതര്‍ക്ക് തുക കൈമാറിയിട്ടും ഈ തുക കൈമാറാത്തത് തെരഞ്ഞെടുപ്പ് കാലത്തെ കേന്ദ്രത്തിന്റെ രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തുന്നത്.

മാര്‍ച്ച് മാസത്തിലും സമാനമായ സാഹചര്യമായിരുന്നു. മാര്‍ച്ച് 15ന് കേരളം കൈമാറിയ തുക മൂന്നാഴ്ച കഴിഞ്ഞിട്ടും മുഴുവന്‍ പേര്‍ക്കും വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചിരുന്നില്ല. സംസ്ഥാനത്തിന്റെ നിരന്തര സമ്മര്‍ദ്ദത്തിനൊടുവിലാണ് തുക മൂന്നാഴ്ച വൈകി നല്‍കാന്‍ കേന്ദ്രം തയ്യാറായത്. ഈ മാസത്തെ പെന്‍ഷന്‍ വിതരണത്തിലും സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര ഇടപെടല്‍ തുടരാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News