കർഷകരെ കയ്യൊഴിഞ്ഞ് കുത്തകകളെ സഹായിക്കുകയാണ് കേന്ദ്ര സർക്കാർ; മുഖ്യമന്ത്രി

കർഷകരെ കയ്യൊഴിഞ്ഞ് കുത്തകകളെ സഹായിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് മുഖ്യമന്ത്രി. നവകേരള സദസിന്റെ ഭാഗമായി തൃശ്ശൂരിൽ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രനയങ്ങൾ കർഷകരെ ദുരിതത്തിലാക്കുമ്പോഴും കഷക ക്ഷേമം ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാരിനായി. കേന്ദ്ര വിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.

ALSO READ: വയനാട്ടിൽ ഇടതുമുന്നണിക്ക് സ്ഥാനാർത്ഥിയുണ്ടാകും; മുഖ്യമന്ത്രി

790 കോടി ലഭിക്കാനുണ്ട്. കേന്ദ്രത്തിൽ നിന്നുള്ള തുകക്ക് കാത്തു നിൽക്കാതെ കർഷകർക്ക് സംസ്ഥാനം പണം നൽകി വരുന്നുണ്ട്. കേന്ദ്രം കേരളത്തോട് കാണിക്കുന്ന നിഷേധാത്മക നിലപാടിന് പുറമെയാണ് ഇത്തരം കർഷകവിരുദ്ധ നയങ്ങളെന്നും അദ്ദേഹം വിമർശിച്ചു. നവകേരള സദസ് ഇന്ന് തൃശൂർ ജില്ലയിൽ പര്യടനം നടത്തും. ഇന്നലെ നവകേരള സദസിൽ 17,323 നിവേദനങ്ങൾ ലഭിച്ചു എന്നും മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: അതിർത്തി തർക്കം; കോഴിക്കോട് അച്ഛനും മകനും വെട്ടേറ്റു

അതേസമയം വയനാട്ടിൽ ഇടതുമുന്നണിക്ക് സ്ഥാനാർത്ഥിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടതുമുന്നണിക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കേണമോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി ജെ പി ക്കെതിരെയാണോ എൽ ഡി എഫി നെതിരെയാണോ കോൺഗ്രസ് മത്സരിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News