കേന്ദ്രഗവണ്‍മെന്റ് കേരളത്തോട് പകപോക്കുകയാണ്: മുഖ്യമന്ത്രി

കേന്ദ ഗവണ്‍മെന്റിന് നിഗൂഡമായ അജണ്ടയാണെന്നും കേരളത്തോട് പകപോക്കല്‍ സമീപനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പ്രതിപക്ഷം കേന്ദ്രത്തിന് ഒപ്പം നില്‍ക്കുന്ന സമീപനമാണ് സ്വികരിക്കുന്നതെന്നും മുഖ്യമന്ത്രി എലത്തൂര്‍ നവകേരള സദസില്‍ പറഞ്ഞു.

നവകേരള സദസില്‍ ജനപ്രവാഹമാണെന്നും അതിനെ അപഹസിക്കുകന്ന നിലയാണ് പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്നതെന്നും എന്തും വിളിച്ച് പറയുന്ന മാനസികഅവസ്ഥയില്‍ പ്രതിപക്ഷനേതാവ് എത്തി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് കേട്ടുകേള്‍വി ഇല്ലാത്ത നിലപാട് പ്രതിപക്ഷം സ്വികരിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

Also Read: രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി

കരകൗശലമേഖലക്ക് 47 കോടി, കെഎസ്ആര്‍ടിസിക്കായി പതിനായിരം കോടി ഏകദേശം നല്‍കി, സംസ്ഥാനത്ത് വിടുകള്‍ ഇല്ലാത്തവര്‍ക്കായി ലൈഫ് ഭവന പദ്ധതി, പി എസ് സിയുടെ കാര്യത്തിലും കേരളം മുന്‍പന്തിയില്‍ ആണ്, പട്ടയവിതരണവും അതിവേഗം നടത്തുന്നു, ആരോഗ്യമേഖലയിലെ ഇടപെടലും മികച്ച രീതിയിലാണ്, കാര്‍ഷിക മേഖല കൈവരിച്ചത് വമ്പിച്ച വളര്‍ച്ച, കാര്‍ഷിക രംഗത്ത് നല്ല അഭിവൃദ്ധിയാണ് സര്‍ക്കാര്‍ ലക്ഷ്യം, രണ്ട് പുതിയ ഐ ടി പാര്‍ക്കുകള്‍ വരുന്നു, എണ്‍പത്തി മൂവായിരം കോടിയുടെ പദ്ധതികള്‍ കിഫ്ബി മുഖേന നടപ്പിലാക്കി-മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News