ലാപ്ടോപ്പുകൾക്കും കംപ്യൂട്ടറുകൾക്കും ഇറക്കുമതിക്ക് നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി കേന്ദ്രം

laptop import

ലാപ്‌ടോപ്പ്, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, ടാബ്‌ലറ്റുകള്‍ ഉൾപ്പെടെയുള്ള വസ്തുക്കളുടെ ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്താൻ സാധ്യത. ആഭ്യന്തര ഉത്പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി ആപ്പിള്‍ പോലുള്ള കമ്പനികളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യയിലെ ഐടി വ്യവസായം 800 കോടി മുതല്‍ 1000 കോടി ഡോളര്‍ വരെ മൂല്യമുള്ളതാണ്. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്താനിരിക്കുന്ന ഈ നിയന്ത്രണം ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന ഇന്ത്യയിലെ ഐടി ഹാര്‍ഡ്‌വെയര്‍ വിപണിയിൽ വലിയ മാറ്റമുണ്ടാക്കിയേക്കും.

Also Read; സംഗീതനിശയ്ക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസ്; ദില്ലിയില്‍ പിടിയിലായ പ്രതികളെ ഉടന്‍ കൊച്ചിയില്‍ എത്തിക്കും

കഴിഞ്ഞ വര്‍ഷവും കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലൊരു നീക്കം നടത്തിയിരുന്നു. എങ്കിലും വന്‍കിട കമ്പനികളുടേയും അമേരിക്കയില്‍ നിന്നുള്ള ലോബികളില്‍ നിന്നുമുള്ള സമ്മര്‍ദ്ദങ്ങളേയും തുടര്‍ന്ന് തീരുമാനം മാറ്റി. എന്നാൽ അടുത്ത വര്‍ഷം മുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നാണ് കേന്ദ്രം അന്ന് കമ്പനികള്‍ക്ക് നൽകിയ മുന്നറിയിപ്പ്. കമ്പനികള്‍ക്ക് പുതിയ നിര്‍ദേശവുമായി പൊരുത്തപ്പെടാന്‍ മതിയായ സമയം ഇതിനോടകം നല്‍കിയിട്ടുണ്ടെന്നാണ് കേന്ദ്രവൃത്തങ്ങള്‍ പറയുന്നത്.

Also Read; മഞ്ഞ് ഉറഞ്ഞുകൂടിയതല്ല, യമുന നദിയിൽ നുരഞ്ഞു പൊന്തിയത് വിഷപ്പത; ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന് പഠനം

ലാപ്ടോപ്പ് ഇറക്കുമതിക്കാര്‍ക്ക് ഒരു ഓട്ടോമേറ്റഡ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ശേഷം എത്ര ഉപകരണങ്ങൾ വേണമെങ്കിലും കൊണ്ടുവരാന്‍ കഴിയും. ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നത് എച്ച്പി, ഡെല്‍, ആപ്പിള്‍, ലെനോവോ, സാംസങ് തുടങ്ങിയ കമ്പനികളാണ്. നിലവില്‍ ഇന്ത്യയുടെ ലാപ്‌ടോപ്പ്, കമ്പ്യൂട്ടര്‍ ആവശ്യകതയുടെ മൂന്നില്‍ രണ്ട് ഭാഗവും ചൈനയില്‍ നിന്നുള്ള ഇറക്കുമതിയാണ്. പുതിയ നീക്കത്തില്‍ ഇറക്കുമതി പൂര്‍ണ്ണമായും തടയില്ല. ഇറക്കുമതി ചെയ്യാവുന്ന ഉപകരണങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുമെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News