കേരളത്തിലെ ട്രെയിനുകളിലെ യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് DYFI സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. പാലക്കാട് റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു. പൊതുഗതാഗതത്തെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നുവെന്നും റെയില്‍വേയെ സ്വകാര്യവത്കരിക്കാനാണ് ശ്രമമെന്നും വി. വസീഫ് പറഞ്ഞു.
കേരളത്തിലെ ട്രെയിന്‍ യാത്രക്കാര്‍ വലിയ ദുരിതമാണ് നിലവില്‍ നേരിടുന്നത്.. ട്രെയിനുകള്‍ വൈകി ഓടുന്നതും യാത്രക്കാരുടെ വര്‍ദ്ധനവ് അനുസരിച്ച് കോച്ചുകള്‍ ഇല്ലാത്തതിന്റെയും നിലവിലുള്ള കോച്ചുകള്‍ വെട്ടിക്കുറച്ചതിന്റെയും സാഹചര്യത്തിലാണ് യാത്രക്കാര്‍ ദുരിതയാത്ര നയിക്കേണ്ടി വരുന്നത്. വന്ദേ ഭാരത് വന്നതോടെ മറ്റു ട്രെയിനുകള്‍ മണിക്കൂറുകളോളം പിടിച്ചിടുന്നതിനാല്‍ യാത്രക്കാര്‍ ട്രെയിനുകളില്‍ ബോധം കെട്ടു വീഴുന്ന അവസ്ഥയും കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സംസ്ഥാന വ്യാപകമായി ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് ആയിരുന്നു പ്രവര്‍ത്തകരുടെ മാര്‍ച്ച്. സാധാരണക്കാരുടെ യാത്ര അവകാശമാണ് കേന്ദ്രസര്‍ക്കാര്‍ നിഷേധിക്കുന്നതെന്നും പൊതുഗതാഗതത്തെ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു.
ALSO READ:ഹിറ്റായി തിരുവോണം ബമ്പര്‍; തിരുവോണം ബമ്പര്‍ വില്‍പ്പന 48 ലക്ഷത്തിലേക്ക്
ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന സംസ്ഥാനമാണ് കേരളം. കേരളത്തില്‍ നിന്നാകെ 2500 കോടിയോളം രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടിക്കറ്റ് വരുമാനമായി മാത്രം റെയില്‍വേയ്ക്ക് ലഭിച്ചത് എന്നാല്‍ ഈ പ്രകടനത്തിനനുസരിച്ചിട്ടുള്ള വികസനം സംസ്ഥാനത്തിന് ഇതുവരെയും കേന്ദ്രസര്‍ക്കാര്‍ നല്‍കാത്തത് കേരളത്തോടുള്ള പൂര്‍ണ്ണ അവഗണനയാണെന്നും ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here