രാജ്യത്ത് മണ്ണെണ്ണ ഉത്പാദനം കേന്ദ്രം അവസാനിപ്പിക്കുന്നു. രണ്ട് വര്‍ഷത്തിനകം ഉത്പാദനം പൂര്‍ണമായും നിര്‍ത്താനാണ് തീരുമാനം. പൊതുവിതരണ, പെട്രോളിയം മന്ത്രാലയ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഭക്ഷ്യമന്ത്രി ജി ആര്‍ അനിലാണ് ഇക്കാര്യം അറിയിച്ചത്.
പൊതുവിതരണ, പെട്രോളിയം മന്ത്രാലയ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഭക്ഷ്യമന്ത്രി ജി ആര്‍ അനിലാണ് രാജ്യത്തെ മണ്ണെണ്ണ ഉത്പാദനമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുറത്തുവിട്ടത്. രാജ്യത്ത് മണ്ണെണ്ണ ഉത്പാദനം അവസാനിപ്പിക്കാനാണ് കേന്ദ്രം സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
രണ്ട് വര്‍ഷത്തിനകം ഉത്പാദനം പൂര്‍ണമായും നിര്‍ത്താനാണ് തീരുമാനം എന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. കേരളത്തിനുള്ള സബ്‌സിഡി മണ്ണെണ്ണ വിഹിതം വര്‍ധിപ്പിക്കില്ലെന്നും കേന്ദ്രം അറിയിച്ചതായും അദ്ദേഹം പറഞ്ഞു. കേരളത്തിന് ആവശ്യമായ മണ്ണെണ്ണ കഴിഞ്ഞ ക്വാര്‍ട്ടറില്‍ അമ്പത് ശതമാനം വെട്ടിക്കുറച്ചെന്നും ഇത് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കഴിയില്ലെന്നാണ് മറുപടി ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here