2023-2024 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ എംപ്ലോയീസ് പെന്ഷന് ഫണ്ടില്‍ 8,88,269.00 കോടി രൂപ ഉണ്ടെന്ന് കേന്ദ്ര തൊഴില്‍ മന്ത്രാലയം. ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് നല്കിയ രേഖാമൂലമുള്ള മറുപടിയിലാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം ഈ കണക്കുകള്‍ വ്യക്തമാക്കിയത്. 2019-2020 മുതല്‍ 2023-2024 വരെയുള്ള അഞ്ചു വര്‍ഷം കൊണ്ട് എംപ്ലോയീസ് പെന്ഷന് ഫണ്ടിലുള്ള തുകയില്‍ നിന്നും പലിശ ഇനത്തിലും മറ്റും 2,44,942.34 കോടി രൂപയുടെ വരുമാനം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ കാലയളവില്‍ വെറും 66,001.85 കോടി രൂപ മാത്രമാണ് പെന്ഷന് ഇനത്തില്‍ വിതരണം ചെയ്തിട്ടുള്ളത്.
Also Read; ‘2014-ൽ അധികാരത്തിലേറിയ നാൾ മുതൽ മോദിയുടെ അജണ്ട വളരെ വ്യക്തമായിരുന്നു’; ഡോ തോമസ് ഐസക്ക്
31/03/2024ല്‍ അവകാശികളില്ലാത്ത് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളില്‍ മാത്രം 8,505.23 കോടി രൂപയുണ്ടെന്നാണ് മറുപടിയില്‍ നിന്നും വ്യക്തമാകുന്നത്. പ്രതിമാസം 1,000 രൂപയില്‍ താഴെയോ 4,000 രൂപയില്‍ കൂടുതലോ പെന്ഷന് ലഭിക്കുന്നവരുടെ വിശദാംശങ്ങള്‍ നല്‍കാനും കേന്ദ്രം തയ്യാറായില്ല. ഡിഎ അനുവദിക്കുക എന്ന ഇപിഎഫ് പെന്‍ഷന്‍കാരുടെ ന്യായമായ ആവശ്യം പോലും പരിഗണിക്കാതെ ഫണ്ടില്ലെന്നും മറ്റും ഒഴികഴിവുകള്‍ പറയുന്ന സര്‍ക്കാറിന്റെ കാപട്യമാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here