മണിപ്പൂർ വംശീയ കലാപം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാർ. ലോക് സഭ സ്പീക്കറുടെ അധ്യക്ഷതയിൽ ചേർന്ന കാര്യോപദേശക സമിതി യോഗത്തിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. നാളെ തുടങ്ങാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ മണിപ്പൂർ വംശീയ കലാപമുൾപ്പെടെ ഏതു വിഷയവും ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു.വരുന്ന പാർലമെന്റ് സമ്മേളനത്തിൽ മണിപ്പൂർ സംഘർഷമടക്കമുള്ള വിഷയങ്ങൾ ചർച്ചയാക്കുമെന്ന് ജയറാം രമേശ് നേരത്തെ വ്യക്തമാക്കിയിരുന്നു.
also read:സ്‌കൂട്ടറും ഹെലികോപ്ടറും പിന്നെ ഉമ്മന്‍ ചാണ്ടി സാറും; ഓർമ്മക്കുറിപ്പുമായി മന്ത്രി റോഷി അഗസ്റ്റിൻ
‘ഇന്ത്യ’യെന്ന പേരിലുള്ള പ്രതിപക്ഷ സഖ്യത്തിന്റെ ആദ്യ പാർലമെന്റ് സമ്മേളനമാണ് നാളെ നടക്കാനിരിക്കുന്നത്. വർഷ കാല സമ്മേളനത്തിന് മുന്നോടിയായി നടന്ന സർവകക്ഷി യോഗത്തിൽ ആണ് തീരുമാനങ്ങൾ. ബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷം പാർലമെന്റിൽ ഉന്നയിക്കുമെന്ന് ബിജെപിയും അറിയിച്ചു. ഏക വ്യക്തി നിയമം നടപ്പാക്കാനുളള നീക്കം ഉപേക്ഷിക്കണമെന്ന് സർവകക്ഷി യോഗത്തിൽ മുസ്ലിം ലീഗ് ആവശ്യപ്പെട്ടു .
also read :ടീസ്റ്റ സെതൽവാദിന് ജാമ്യം ,ഉടൻ കീഴടങ്ങണമെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here