സാമ്പത്തികമായി ഞെരുക്കി കേന്ദ്രസർക്കാർ; സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്ത് കേരളം

കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് വ്യക്തമാക്കി സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍. വായ്പാ പരിധി വെട്ടിക്കുറച്ചതടക്കമുള്ള നടപടികളില്‍ ഇടപടെണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. ഭരണഘടനയുടെ 131 -ാം അനുച്ഛേദം അനുസരിച്ചാണ് ഹര്‍ജി നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന് കേരളം ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഇല്ലാത്ത അധികാരം ഉപയോഗിച്ച് വായ്പാ പരിധി വെട്ടിക്കുറച്ച് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഭരണഘടന വിഭാവനം ചെയ്യുന്ന ധനകാര്യ ഫെഡറലിസം കേന്ദ്രം പടിപടിയായി തകര്‍ക്കുന്നു.

ALSO READ: കേരള റബര്‍ ലിമിറ്റഡ് നിര്‍മാണം; പദ്ധതി പൂര്‍ത്തിയാവുന്നതോടെ സൃഷ്ടിക്കപ്പെടുന്നത് നിരവധി തൊഴിലവസരങ്ങള്‍: മുഖ്യമന്ത്രി

ബജറ്റിന് പുറത്ത് അടിസ്ഥാന സൗകര്യവികസനത്തിനായി രൂപീകരിച്ച കിഫ്ബി വഴിയുള്ള ധനസമാഹരണത്തെയും സംസ്ഥാനത്തിന്റെ ബാധ്യതയാക്കി മാറ്റി. കേന്ദ്രത്തിന് കടമെടുപ്പ് പരിധി ഇല്ലാതിരിക്കെയാണ് സംസ്ഥാനത്തെ ഞെരുക്കുന്നതെന്നും കേരളം ഹര്‍ജിയില്‍ ആരോപിക്കുന്നു. ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ സാമ്പത്തിക സ്വയംഭരണാവകാശത്തില്‍ കേന്ദ്രം ഇടപെടുന്നത് തടയണം.

ALSO READ: ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് ആര്‍എസ്എസിന് വേണ്ടി: ഡിവൈഎഫ്‌ഐ

അടിയന്തരമായി 26000 കോടി സമാഹരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ സംസ്ഥാനം അതീവ ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും കേരളം ചൂണ്ടിക്കാട്ടി. മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ് നരിമാന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സംസ്ഥാന നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News