കേരളത്തെ ആകെ നടുക്കിയ പ്രകൃതിദുരന്തമായിരുന്നു വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ. അതിൽ നിന്ന് കേരളം പതിയെ കരകയറി വരുന്നതേ ഉള്ളു. ദുരന്തം നടന്ന് 12 ദിവസമായപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് സന്ദർശിച്ചത്. കൃത്യമായി പറഞ്ഞാൽ ഓഗസ്റ്റ് പത്തിന്. പ്രധാനമന്ത്രി എല്ലാം കണ്ട് തിരികെ പോയിട്ട് രണ്ടാഴ്ച തികയുന്നു. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയും അനുഗമിച്ചിരുന്നു. ദുരന്തത്തിന്റെ ഭീകരത ചീഫ് സെക്രട്ടറി വീഡിയോ അവതരണത്തിലൂടെ കൃത്യമായി വിവരിച്ച് നൽകി. ദുരന്തത്തിന്റെ ആഘാതം നേരിട്ട് മനസിലാക്കി തന്നെയാണ് നരേന്ദ്ര മോദി ഇവിടെനിന്ന് മടങ്ങിയത്.
Also read:കെ.എല്‍ രാഹുല്‍ വിരമിക്കുന്നോ? അഭ്യുഹമുയര്‍ത്തി സോഷ്യല്‍ മീഡിയ പോസ്റ്റ്
എന്നാൽ ഈ സമയം വരെയും വയനാടിനെ കുറിച്ച് ഒരക്ഷരം മിണ്ടാനോ, ഒരു രൂപ പോലും ധനസഹായമായി പ്രഖ്യാപിക്കാനോ കേന്ദ്രം തയ്യാറായിട്ടില്ല. അതേസമയം, ബിജെപി ഭരിക്കുന്ന ത്രിപുരയിൽ പ്രളയം ഉണ്ടായി മണിക്കൂറുകൾക്കകം അടിയന്തര ധനസഹായമായി 40 കോടി പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്നുണ്ടായ ത്രിപുരയിലെ പ്രളയത്തില്‍ 12 പേരോളമാണ് മരിച്ചത്. അരുണാചലിലും അസമിലുമുള്ള ദേശീയദുരന്തപ്രതികരണ സേനയുടെ സംഘങ്ങളെ കേന്ദ്രം അവിടേക്ക് അയച്ചു. ഗോമതി നദി കടന്നുപോകുന്ന ബംഗ്ലാദേശിലെ കിഴക്കന്‍ ജില്ലകളിലും വെള്ളപ്പൊക്കമുണ്ടായി.
എന്നാൽ, അതിനേക്കാളും അതിതീവ്ര ദുരന്തമാണ് വയനാട്ടിലുണ്ടായിരിക്കുന്നത്. 300ന് മുകളില്‍ ആളുകളാണ് വയനാട് ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞത്. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളാണ് ഒറ്റ രാത്രികൊണ്ട് ഒലിച്ചുപോയത്. എന്നിട്ടാണ് ഇതൊന്നും കാണാതെ, കേൾക്കാതെ കേന്ദ്രസർക്കാർ ത്രിപുരയ്ക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
Also read:ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനെതിരെ കൊലപാതകക്കുറ്റം ചുമത്തി
കാലങ്ങളായി കേരളത്തോട് കേന്ദ്രം തുടരുന്ന കടുത്ത അവഗണനയുടെ ബാക്കി പത്രമാകുകയാണ് ഈ സംഭവവും. ദുരന്തമുഖത്തും കേന്ദ്രം കാണിക്കുന്ന ഇരട്ടത്താപ്പ് സോഷ്യൽമീഡിയയിൽ ഉൾപ്പടെ ചർച്ചയാകുകയാണ്. കേരളത്തിന് സഹായം അനുവദിക്കുന്നതിനെക്കുറിച്ച് ഇവിടെനിന്നുള്ള കേന്ദ്രമന്ത്രിമാരും ഇതുവരെ ഒരക്ഷരം ഉരിയാടിയിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here