മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല: ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

Narendra Modi

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തമുണ്ടായി നാലുമാസം കഴിഞ്ഞിട്ടും ഇതുവരെ തീരുമാനമെടുത്തില്ലേയെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു.

രണ്ടാഴ്ച്ചക്കകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം വയനാട്ടിലേത് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രc അറിയിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

വയനാട് മുണ്ടക്കൈ,ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് അതിതീവ്രദുരന്തമായി പ്രഖ്യാപിക്കുന്നതിലെ കേന്ദ്രനിലപാട് സംസ്ഥാനം ചൂണ്ടിക്കാട്ടിയത്.വയനാട്ടിലേത് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രc അറിയിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

ദില്ലിയിലെ കേരളത്തിന്റെ പ്രതിനിധി കെവി തോമസിന് കേന്ദ്രസഹമന്ത്രി നിത്യാനന്ദറായ് നല്‍കിയ കത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ രാജരാക്കി.കൂടുതല്‍ ഫണ്ട് നല്‍കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടില്ലല്ലോ എന്ന് കോടതി ചോദിച്ചു.എന്നാല്‍ കൂടുതല്‍ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കില്ലെന്നാണ് കത്തില്‍ നിന്ന് മനസിലാക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു.

Also Read : മുണ്ടക്കൈ-ചൂരല്‍മല ദുരന്തസഹായ നിഷേധം; കേന്ദ്രം കാട്ടുന്നത് കടുത്ത വിവേചനം: മന്ത്രി കെ എന്‍ ബാലഗോപാല്‍

ദുരന്തം സംഭവിച്ചിട്ട് നാല് മാസം കഴിഞ്ഞു, എല്ലാ വിദഗ്ധ പരിശോധനയും കേന്ദ്രം പൂര്‍ത്തിയാക്കിയെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മതിയായ ഫണ്ട് കേരളത്തിന് ലഭ്യമാക്കിയെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്റെ മറുപടി.

കൂടാതെ വയനാട്ടിലുണ്ടായത് അതിതീവ്ര ദുരന്തമാണോ എന്നതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ഉന്നതതല സമിതി യോഗം ചേര്‍ന്നിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. ദുരന്തമുണ്ടായി നാലുമാസം കഴിഞ്ഞിട്ടും ഇതുവരെ തീരുമാനമെടുത്തില്ലേയെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു.അതേ സമയം, കേന്ദ്രം തീരുമാനമെടുക്കുന്നതിന് സമയ പരിധി നിശ്ചിക്കണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു.

തുടര്‍ന്നാണ് ഇക്കാര്യത്തില്‍ രണ്ടാഴ്ച്ചക്കകം അന്തിമ തീരുമാനമെടുക്കണമെന്ന് ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചത്.ഈ മാസം തന്നെ ഉചിതമായ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു.

ഇപ്പോള്‍ പുരനധിവാസത്തിന്റെ സാഹചര്യമാണെന്നും ഇനി ഫണ്ടാണ് വേണ്ടതെന്നും സംസ്ഥാന സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വ്യക്തികള്‍ക്ക് നല്‍കുന്ന സഹായം ഒരു മാസത്തേക്ക് കൂടി നീട്ടിയെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് കോടതി അടുത്ത വെള്ളിയാഴ്ച്ചയിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News