8.46 ലക്ഷം പേർക്ക്‌ പെൻഷൻ തുക കുറഞ്ഞു; വിഹിതം നൽകാതെ കേന്ദ്രം

കേന്ദ്രവിഹിതം നേരിട്ട്‌ നൽകാമെന്ന്‌ കേന്ദ്രം പ്രഖ്യാപിച്ചത്തോടെ 8,46,456 പേർക്ക്‌ പെൻഷൻ തുക കുറഞ്ഞു. സംസ്ഥാന സർക്കാർ സാമൂഹ്യ സുരക്ഷാ പെൻഷന്റെ കൂടെയായിരുന്നു നാമമാത്ര നൽകിയിരുന്നത്. നിലവിൽ 50,90,390 പേർക്കാണ്‌ കേരളത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നത്‌.

Also Read: പകരക്കാരനായി ടീമില്‍ കയറി പകരക്കാരനില്ലാത്തവനായി മാറി; മുഹമ്മദ് ഷമി

കേരളം 1600 രൂപയാണ്‌ എല്ലാവർക്കും നൽകുന്നത്‌. വിധവകൾക്ക്‌ കേന്ദ്രം നൽകുന്ന 300 രൂപ പെൻഷനും വയോജന പെൻഷനായ 200 രൂപയും ചേർത്താണ് കേരളം നൽകുന്നത്. ആകെ പെൻഷൻ വാങ്ങുന്നവരിൽ 16.62 ശതമാനമായ 8,46,456 പേർക്ക്‌ കൃത്യമായി ഈ തുക നൽകുന്നുമുണ്ട്‌. കേന്ദ്രം വിഹിതത്തിന്റെ കാര്യത്തിൽ ഒരുപാട് വർഷങ്ങൾ കുടിശ്ശിക വരുത്തിയ സാഹചര്യത്തിലും കേരളം ഈ തുക കൃത്യമായി ആവശ്യക്കാർക്കെത്തിച്ചിരുന്നു. പിന്നീട് കുടിശ്ശിക തുകയുടെ വിഹിതം നിരന്തര സമ്മർദം ചെലുത്തിയാണ്‌ വാങ്ങിയെടുത്തത്‌.

Also Read: ഓൺലൈൻ തട്ടിപ്പുകൾ കൂടുന്നു; സൈബർ വോളണ്ടിയർ നിയമനത്തിന് അപേക്ഷിക്കാം

എന്നാൽ, ഗുണഭോക്താക്കൾക്ക്‌ പ്രത്യേക അക്കൗണ്ട് വഴി തുക നേരിട്ട് എത്തിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. മറ്റുവഴികളൊന്നും ഇല്ലാത്ത സർക്കാരിന് സമ്മതിക്കേണ്ടി വന്നു. എന്നാൽ കൊടുക്കേണ്ട വിഹിതം ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ ഇതുവരെ നൽകിയിട്ടില്ല. ഏപ്രിൽ മുതലാണ്‌ വിഹിതം നേരിട്ട്‌ നൽകാമെന്ന്‌ കേന്ദ്രം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News