റബർ കർഷകർക്ക് കേന്ദ്ര സഹായം ലഭ്യമാക്കണമെന്ന ആവശ്യം പരിഗണനയിലില്ലെന്ന് വാണിജ്യമന്ത്രാലയം. ഇപ്പോൾ കിലോഗ്രാമിന് 170 രൂപയാണ് കേരളം റബർ കർഷകർക്ക് സാമ്പത്തിക സഹായമായി നൽകുന്നത് എന്നാൽ ഇത് 250 രൂപയാക്കി ഉയർത്താൻ കേന്ദ്ര സഹായം ആവശ്യമാണെന്ന കാര്യം റബർ ഉൽപ്പാദന പ്രോത്സാഹന പദ്ധതിപ്രകാരം പരിഗണനയിലില്ലെന്നാണ് വാണിജ്യമന്ത്രാലയം അറിയിച്ചത്.
ALSO READ: സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയിലും ഫണ്ട് വെട്ടിക്കുറച്ച് കേന്ദ്രം
പ്ലാന്റിങ് ആൻഡ് റീപ്ലാന്റിങ് സബ്സിഡികളായി യഥാർഥ ചെലവിന്റെ 25 ശതമാനമെങ്കിലും നൽകണമെന്ന ആവശ്യവും കേന്ദ്രം തള്ളി. സ്വാഭാവിക റബറിന്റെയും കോമ്പൗണ്ട് റബറിന്റെയും ഇറക്കുമതി ചുങ്കം ഉയർത്തുക, സ്വാഭാവിക റബറിന് കുറഞ്ഞ ഇറക്കുമതി വില നിശ്ചയിക്കുക എന്നീ ആവശ്യങ്ങളോടും കേന്ദ്രം അനുകൂല നിലപാട് എടുക്കില്ല എന്ന് സഹമന്ത്രി അനുപ്രിയ പട്ടേൽ വ്യക്തമാക്കി. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന് മറുപടി നൽകുകയായിരുന്നു അവർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here