രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി കേന്ദ്രസര്‍ക്കാര്‍

രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി കേന്ദ്രസര്‍ക്കാര്‍. സ്വകാര്യ പെട്രോള്‍ പമ്പുകളിലെ കിഴിവ് സംബന്ധിച്ചും രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ടുമായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപി ചോദ്യങ്ങള്‍ ആരാഞ്ഞത്. എന്നാല്‍ ഇതിന് കൃത്യമായ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.

Also Read- ‘കയ്യൊടിഞ്ഞ വിദ്യാര്‍ത്ഥിക്ക് ഭക്ഷണം വാരിനല്‍കി സുമതിചേച്ചി’; ‘അമ്മ സ്‌നേഹത്തിന്’ കയ്യടിച്ച് മന്ത്രി എം ബി രാജേഷ്; വീഡിയോ

സ്വകാര്യ പെട്രോളിയം കമ്പനികള്‍ നടത്തുന്ന ഇന്ധന പമ്പുകളില്‍ പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് നല്‍കുന്ന ഡിസ്‌കൗണ്ടുകളുടെ വെളിച്ചത്തില്‍ സമാനമായ കിഴിവുകള്‍ പൊതുമേഖല കമ്പനികളുടെ പമ്പുകളില്‍ നല്‍കുമോ എന്നായിരുന്നു ബ്രിട്ടാസ് എംപിയുടെ ചോദ്യം. എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി പൊതുസ്വകാര്യ മേഖല കമ്പനികളുടെ ഇന്ധന പമ്പുകളില്‍ പെട്രോള്‍, ഡീസല്‍ വില സംബന്ധിച്ച് അവര്‍ക്ക് സ്വതന്ത്രമായി യുക്തമായ തീരുമാനമെടുക്കാം എന്ന ഒഴുക്കന്‍ മറുപടിയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്.

Also Read- കേരളത്തിന് എയിംസ് ഇനിയും വൈകും, ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ വ്യക്തമാക്കി കേന്ദ്രം

ഇക്കഴിഞ്ഞ മെയിലായിരുന്നു രണ്ടായിരം രൂപ നോട്ട് പിന്‍വലിച്ചുകൊണ്ടുള്ള ആര്‍ബിഐയുടെ പ്രഖ്യാപനം. രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷമുള്ള ബാങ്ക് നിക്ഷേപത്തിലെ വളര്‍ച്ചയുടെ വിശദാംശങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള ചോദ്യത്തിന് കേന്ദ്രധനമന്ത്രാലയം മറുപടി നല്‍കിയില്ല. അതേസമയം, നടപടിക്ക് ശേഷം 2.72 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകള്‍ തിരിച്ചു ബാങ്കുകളില്‍ എത്തിയതായി ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് ധനമന്ത്രാലയം മറുപടി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News