മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിന്‍ യാത്രയില്‍ കണ്‍സഷന്‍ പുനസ്ഥാപിക്കണം; ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ കേന്ദ്രം

മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിന്‍ യാത്രയില്‍ കണ്‍സഷന്‍ പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ കേന്ദ്ര റെയില്‍വേ മന്ത്രാലയം. മുതിര്‍ന്ന പൗരന്മാരുടെ ട്രെയിന്‍ കണ്‍സെഷനുമായി ബന്ധപ്പെട്ട് നാല് ചോദ്യങ്ങളായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചത്. എന്നാല്‍ ഒന്നിന് മാത്രമാണ് മറുപടി നല്‍കിയത്. സ്ലീപ്പറിലും, തേഡ് എസി കോച്ചിലും കണ്‍സഷന്‍ നല്‍കണമെന്ന് സ്റ്റാന്‍ഡിംഗ് കമ്മറ്റി ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നായിരുന്നു റെയില്‍വേ മന്ത്രാലയത്തിന്റെ മറുപടി.

also read- തെറ്റായ പ്രസ്താവന വഴി മതസ്പര്‍ധയുണ്ടാക്കാന്‍ ശ്രമിച്ചു; രേവത് ബാബുവിനെതിരെ പരാതി

നേരത്തേ പാര്‍ലമെന്റില്‍ ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ ഒഴിഞ്ഞുമാറിയിരുന്നു. സ്വകാര്യ പെട്രോള്‍ പമ്പുകളിലെ കിഴിവ് സംബന്ധിച്ചും രണ്ടായിരം രൂപയുടെ നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ടുമായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപി ചോദ്യങ്ങള്‍ ആരാഞ്ഞത്. എന്നാല്‍ ഇതിന് കൃത്യമായ മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല.

also read- സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരും വരെ പ്രിയ വർഗീസിന് തുടരാം

സ്വകാര്യ പെട്രോളിയം കമ്പനികള്‍ നടത്തുന്ന ഇന്ധന പമ്പുകളില്‍ പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് നല്‍കുന്ന ഡിസ്‌കൗണ്ടുകളുടെ വെളിച്ചത്തില്‍ സമാനമായ കിഴിവുകള്‍ പൊതുമേഖല കമ്പനികളുടെ പമ്പുകളില്‍ നല്‍കുമോ എന്നായിരുന്നു ബ്രിട്ടാസ് എംപിയുടെ ചോദ്യം. എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി പൊതുസ്വകാര്യ മേഖല കമ്പനികളുടെ ഇന്ധന പമ്പുകളില്‍ പെട്രോള്‍, ഡീസല്‍ വില സംബന്ധിച്ച് അവര്‍ക്ക് സ്വതന്ത്രമായി യുക്തമായ തീരുമാനമെടുക്കാം എന്ന ഒഴുക്കന്‍ മറുപടിയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News