ജനകീയ പ്രതിഷേധത്തെ അടിച്ചമർത്താൻ കേന്ദ്ര സർക്കാർ നീക്കം: പ്രതിഷേധ ജ്വാല തെളിയിച്ച് കേരള യൂത്ത് ഫ്രണ്ട് എം

പാർലമെന്റ് ആക്രമണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി പാർലമെന്റിൽ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച എം പി മാരെ സസ്പെന്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടി ഫാസിസത്തിന്റെയും ജനാധിപത്യത്തിന്റെയും മേലുള്ള കടന്നുകയറ്റവുമാണെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴികാടൻ ആരോപിച്ചു. സസ്പെൻഷൻ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കോട്ടയം ഗാന്ധി സ്ക്വയറിൽ നടത്തിയ പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Also Read: സംസ്ഥാനത്ത് അഞ്ചു ദിവസം കൂടി മഴ തുടരും

എംപിമാരെ സസ്പെൻഡ് ചെയ്തു ഭീഷണിപ്പെടുത്തി വായടപ്പിക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇത് ജനാധിപത്യവിരുദ്ധവും ജനകീയ പ്രതിഷേധങ്ങളുടെ മേലുള്ള കടന്നുകയറ്റവുമാണ്. പാർലമെൻറിൽ സംഭവിച്ചത് എന്ന് അറിയാനുള്ള സാധാരണക്കാരുടെ അവകാശം നിഷേധിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഇത് അംഗീകരിക്കാൻ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വ്യാപകമായി 200 കേന്ദ്രങ്ങളിലാണ് യൂത്ത് ഫ്രണ്ട് എം പ്രതിഷേധ ജ്വാല തെളിയിച്ചത്. കോട്ടയത്ത് കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം ഗാന്ധി സ്ക്വയറിൽ സമാപിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽ സിറിയക് ചാഴികാടൻ ആദ്യ പ്രതിഷേധ ജ്വാല തെളിയിച്ചു.

Also Read: കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം; സംഘപരിവാറിന് വേണ്ടി പരാതിയുമായി യുഡിഎഫ്

യൂത്ത്ഫ്രണ്ട്‌ എം സംസ്ഥാന ജനറൽ സെക്രട്ടറി ബിറ്റു വൃന്ദാവൻ കോട്ടയം ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റിൻ ഇടുക്കി ജില്ലാ പ്രസിഡന്റ് ജോമോൻ പൊടിപാറ, ജോജി കുറത്തിയാടൻ രാജു ആലപ്പാട്ട്, ഷിജോ ഗോപാലൻ, സംസ്ഥാനസെക്രട്ടേറിയറ്റ് മെമ്പർമാരായ ജോബ് സ്കറിയ, റെനീഷ് കാരിമാറ്റം, ജിത്തു താഴേക്കാടൻ, രൂപേഷ് പെരുമ്പള്ളിക്കുന്നേൽ, ജിൻസ് കുര്യൻ, രാഹുൽ ബി പിള്ള, പിക്കു ജോണി, ജിക്കു മാത്യു, ജോർജ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News