ഗുസ്തി താരങ്ങള്‍ക്ക് വിദേശ പരിശീലനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി

ഗുസ്തി താരങ്ങള്‍ക്ക് വിദേശ പരിശീലനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പൂനിയ എന്നിവര്‍ക്കാണ് അനുമതി നല്‍കിയത്. കിര്‍ഗസ്ഥാന്‍, ഹംഗറി എന്നീ രാജ്യങ്ങളിലായിരിക്കും പരിശീലനം നടത്തുക

സെപ്റ്റംബറില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായാണ് പരിശീലനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോകാന്‍ ഗുസ്തി താരങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിനേഷ് ഫോഗട്ടിനും ബജ്‌റംഗ്പൂനിയയയ്ക്കുമാണ് വിദേശത്ത് പോകാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. ഹംഗറിയിലേക്കും കിര്‍ഗിസ്ഥാനിലേക്കുമാണ് താരങ്ങള്‍ പോകുന്നത്. ജൂലൈ 2 മുതല്‍ പത്ത് വരെ കിര്‍ഗിസ്ഥാനിലും ജൂലൈ 10 മുതല്‍ 28 വരെ ഹംഗറിയിലെ ബുഡാപെസ്റ്റിലുമാണ് വിനേഷ് ഫോഗട്ടിന് പരിശീലനം.

Also Read: മണിപ്പൂര്‍ കലാപം: കേന്ദ്ര സർക്കാരിനെതിരെ കോതമംഗലം രൂപതയുടെ പ്രമേയം

സംഗീത ഫോഗട്ട്, കോച്ച് സുദേഷ് എന്നിവര്‍ സര്‍ക്കാര്‍ ചെലവിലും ഫിസിയോ തെറാപ്പിസ്റ്റ് സ്വകാര്യ ചെലവിലും വിനേഷ് ഫോഗട്ടിന് ഒപ്പമുണ്ടാകും. കിര്‍ഗിസ്ഥാനില്‍ 36 ദിവസത്തെ പരിശീലനത്തിനായി ബജ്‌റംഗ്പൂനിയ ശനിയാഴ്ച യാത്ര തിരിക്കും. കൂടെയുള്ള 4 പേരില്‍ രണ്ട് പേരുടെ ചെലവ് താരം വഹിക്കും. ഗുസ്തി താരം സാക്ഷി മാലിക് വിദേശ പരിശീലനത്തിന് അപേക്ഷ നല്‍കിയിട്ടില്ല എന്ന് കായിക മന്ത്രാലയം അറിയിച്ചു. അതേ സമയം അപേക്ഷ നല്‍കി 24 മണിക്കൂറിനുള്ളില്‍ താരങ്ങള്‍ക്ക് അനുമതി നല്‍കിയതായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. ഗുസ്തി ഫെഡറേഷന് അനുവദിച്ച ഫണ്ടില്‍ താരങ്ങളുടെയും ഒപ്പം ഉള്ളവരുടെയും യാത്രാ ചെലവ് വകയിരുത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News