കാലാവസ്ഥ വ്യതിയാനം മൂലം ദക്ഷിണാഫ്രിക്ക നമീബിയ ചീറ്റകൾ ചത്തൊടുങ്ങിയതോടെ രണ്ടാം ഘട്ട പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. കെനിയയില്‍ നിന്നാണ് ഇത്തവണ ചീറ്റകളെ എത്തിക്കാൻ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് കെനിയന്‍ സര്‍ക്കാറുമായി ഇന്ത്യ ചര്‍ച്ചകള്‍ നടത്തിയെന്നാണ് റിപ്പോർട്ട്.
ALSO READ: മാത്യു കുഴൽനാടന് തിരിച്ചടി; മുഖ്യമന്ത്രിക്കും മകൾക്കും എതിരായ ഹർജി വിജിലൻസ് കോടതി തള്ളി
നമീബിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ആദ്യം മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിൽ ഏഴ് ചീറ്റകളെ എത്തിച്ചത്. എന്നാൽ കാലാവസ്ഥ വ്യതിയാനം മൂലം ഈ ഏഴ് ചീറ്റകളും ചത്തിരുന്നു. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ച സാഹചര്യത്തിലാണ് കെനിയയില്‍ നിന്ന് പുതിയ ഇനം ചീറ്റകളെ എത്തിക്കാനുള്ള പദ്ധതിക്ക് കേന്ദ്രം തയാറെടുക്കുന്നത്. പുതിയ പദ്ധതിക്കായി മധ്യപ്രദേശിലെ ഗാന്ധിസാഗര്‍, നൗരദേഹി എന്നീ വന്യജീവി സങ്കേതങ്ങളില്‍ 80 ചതുരശ്ര കിലോമീറ്റര്‍ സ്ഥലത്ത് വേലികെട്ടുന്നതുള്‍പ്പടെയുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടിൽ വ്യക്തമാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here