കേരളത്തെ സാമ്പത്തിക ഞെരുക്കത്തിലേക്ക് തള്ളിവിട്ട് കേന്ദ്രം. കടമെടുപ്പിൽ വരുത്തിയ നിയന്ത്രണമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ഇതെ തുടർന്ന് ട്രഷറിയിൽ സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ 5 ലക്ഷം രൂപ വരെയുള്ള ബില്ലുകൾ മാത്രമാണ് ട്രഷറിയിൽ മാറാൻ സാധിക്കുക.ഒരു വർഷത്തെയ്ക്ക് 37500 കോടിയാണ് കടമെടുക്കാൻ കേരളം കേന്ദ്രത്തിനോട് അനുമതി തേടിയത്. എന്നാൽ 9 മാസത്തെയ്ക്കായി 20000 കോടി രൂപ കേന്ദ്രം അനുവദിച്ചു. ബാക്കി ശേഷിച്ചത് 17500 കോടി രൂപ. എന്നാൽ അതിൽ കഴിഞ്ഞ മാസം അനുവദിച്ചത് 4500 കോടി രൂപ മാത്രം. 13000 കോടി രൂപയുടെ കാര്യത്തിൽ കേന്ദ്രം ഒരു തരത്തിലെ അനുകൂല നിലപാടും സ്വീകരിക്കുന്നില്ല എന്നതാണ് വസ്തുത. ഓണത്തിനോടനുബന്ധിച്ച് മാത്രം സംസ്ഥാനത്തിന്‍റെ ചെലവ് 20000 കോടി രൂപയായിരുന്നു.
ALSO READ : എന്തുകൊണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ വിഹിതം ഇങ്ങനെ കുറയുന്നു? ; തോമസ് ഐസക്കിന്റെ വാക്കുകൾ ഇങ്ങനെ
കടമെടുപ്പിൽ കേന്ദ്രം വരുത്തിയ നിയന്ത്രണം കാരണം കൂടുതൽ തുക സംസ്ഥാനത്തിന് ലഭിക്കുന്നതിന് തിരിച്ചടിയായി. എ ജിയുടെ കണക്കിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് കടമനുവദിക്കണമെന്ന കേരളത്തിന്‍റെ വാദവും കേന്ദ്രം തള്ളി. ഇൗ സാഹചര്യത്തിലാണ് ഒരിടവേളയ്ക്ക് ശേഷം ട്രഷറി നിയന്ത്രണത്തിലേക്ക് സംസ്ഥാനം എത്തിയത്. നിലവിൽ 5 ലക്ഷം രുപ വരെയുള്ള ബില്ലുകളാണ് ട്രഷറിയിൽ മാറാൻ സാധിക്കുക. ഒാണം വരെഇ 25 ലക്ഷം രൂപ വരെയുള്ള ബില്ലുകൾ മാറാൻ കഴിയുന്ന സാഹചര്യത്തിൽ നിന്നാണ് സാമ്പത്തിക ഞെരുക്കത്തിലേക്ക് സംസ്ഥാനത്തെ കേന്ദ്രം എത്തിച്ചത്. ഇനിയും കടമെടുപ്പിൽ വരുത്തിയ നിയന്ത്രണം നീക്കാൻ കേന്ദ്രം തയ്യാറായില്ലെങ്കിൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാകും സംസ്ഥാനമെത്തുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here