റിപ്പബ്ലിക്ക് ദിന പരിപാടി; കേരളത്തിന്റെ നിശ്ചല ദൃശ്യം നിഷേധിച്ച് കേന്ദ്രം

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് അനുമതി ഇല്ല. ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം എന്നീ പ്രമേയങ്ങൾ കേന്ദ്രം നൽകിയിരുന്നു. ഈ പ്രമേയങ്ങളിൽ കേരളം നൽകിയ പത്ത് ഡിസൈനുകളും കേന്ദ്രം തള്ളി. റിപ്പബ്ലിക്ക് ദിന പരിപാടിക്ക് പകരം കേരളം നല്‍കിയ നിശ്ചലദൃശ്യം ‘ഭരത് പർവ് ‘ പരിപാടിയിൽ അവതരിപ്പിക്കാമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Also Read: പുതുവർഷത്തിൽ ഇന്ത്യയിൽ നിന്ന് വിദേശത്തേക്കുള്ള ആദ്യ വിമാന സർവീസ് തിരുവനന്തപുരത്ത് നിന്ന്

2022 ലും കേരളം നൽകിയ ഡിസൈനുകൾ കേന്ദ്രം അനുവദിച്ചിരുന്നില്ല. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ എന്ന ആശയത്തെ അടിസ്ഥാനമാക്കിയായിരുന്നു കഴിഞ്ഞ വർഷത്തെ റിപ്പബ്ലിക്ക് ദിന പരേഡ്. ആദ്യ റൗണ്ടില്‍ കേരളത്തിന്റേത് മികച്ച ദൃശ്ചല ദൃശ്യമാണെന്ന് പ്രതിരോധ മന്ത്രാലയ സമിതി അഭിപ്രായപ്പെട്ടിരുന്നു. ഇതിനുശേഷമാണ് നിശ്ചല ദൃശ്യം തള്ളിയത്.

Also Read: പുതുവത്സര ദിനത്തിൽ പുതുചരിത്രം; ഐഎസ്ആർഒയുടെ എക്സ്പോസാറ്റ് ഉപഗ്രഹ വിക്ഷേപണം വിജയകരം

എന്നാൽ കഴിഞ്ഞ വർഷം ‘നാരീശക്തി’ പ്രമേയമാക്കി റിപ്പബ്ലിക് ദിനത്തിൽ കേരളം അവതരിപ്പിച്ച നിശ്ചലദൃശ്യം വലിയ അഭിനന്ദനങ്ങൾ നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News