വൈകി വന്ന വിവേകം, സ്വാതന്ത്ര്യ സമര സേനാനികളുടെ പെൻഷൻ യോഗ്യതയിൽ കേന്ദ്രം ഇളവ് വരുത്തി

സ്വാതന്ത്ര്യസമര സേനാനികളോട് കേന്ദ്രം ഇതുവരെ ചെയ്തിരുന്ന ദ്രോഹത്തിന് താൽക്കാലിക അറുതി. സ്വാതന്ത്ര്യസമര സേനാനികൾക്ക് പെൻഷൻ നൽകുന്ന സ്വതന്ത്ര സൈനിക സമ്മാൻ യോജനയിൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് കേന്ദ്രം സ്വാതന്ത്ര്യസമര സേനാനികളോട് കനിവ് കാണിച്ചത്. പുതിയ മാറ്റങ്ങൾ അനുസരിച്ച്, 80 വയസ്സിനു മുകളിൽ പ്രായമുള്ളവർ വർഷത്തിൽ രണ്ടുതവണ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന മുൻ ചട്ടം കേന്ദ്രം വർഷത്തിൽ ഒരിക്കലാക്കി ചുരുക്കി. നേരത്തെ, ഓരോ വർഷവും നവംബറിലെ സമയപരിധിക്കുള്ളിൽ ഒരു പെൻഷൻകാരൻ തൻ്റെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടാൽ, അവരുടെ പെൻഷൻ താൽക്കാലികമായി നിർത്തുമായിരുന്നു.

ALSO READ: പാമ്പു കടി മരണങ്ങൾ കുറയ്ക്കാൻ സജീവ നടപടികളുമായി തമിഴ്നാട് സർക്കാർ, ചികിൽസ തേടുന്നവരുടെ വിവരം സർക്കാരിന് നൽകാൻ ആശുപത്രികൾക്ക് നിർദ്ദേശം

എന്നാൽ, പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം മൂന്ന് വർഷത്തിനുള്ളിൽ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന ഗുണഭോക്താക്കൾക്ക് കുടിശ്ശികയോടൊപ്പം പെൻഷൻ പുനരാരംഭിക്കാനാകും. മൂന്നു വർഷത്തിനു ശേഷമാണ് സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതെങ്കിൽ പെൻഷൻ സജീവമാക്കാൻ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് പുതിയ അനുമതി ആവശ്യമായി വരും. കൂടാതെ, പെൻഷൻകാരൻ്റെ മരണശേഷം അയാളുടെ ജീവിതപങ്കാളി, അവിവാഹിത അല്ലെങ്കിൽ തൊഴിൽ രഹിതയായ മകൾ എന്നിവരുൾപ്പെടെയുള്ള അയാളുടെ ആശ്രിതർക്ക്, മുൻകാലങ്ങളെ അപേക്ഷിച്ച് പെൻഷൻ കൈമാറ്റത്തിന് അപേക്ഷിക്കാനായി ഒരു വർഷം കാലപരിധിയും ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. ഒരു വർഷത്തിന് ശേഷം അപേക്ഷ നൽകിയാൽ, പുതിയ നിയമങ്ങൾ അനുസരിച്ച്, അന്തിമ തീരുമാനത്തിനായി ബന്ധപ്പെട്ട ബാങ്ക് പ്രതിരോധ മന്ത്രാലയത്തിന് കേസ് കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News