കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ കടമെടുക്കല്‍ ശേഷിയില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്രം

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ കടമെടുക്കല്‍ ശേഷിയില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്ന് കേന്ദ്രം. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനാണ് ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചത്. കേരളം കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് കേന്ദ്ര നിലപാട്.

Also Read : അന്ന് ഇന്ദിരാഗാന്ധിയുടെ സുരക്ഷാ അംഗം, ഇനി മിസോറാമിന്റെ മുഖ്യമന്ത്രി; വമ്പന്‍ വിജയവുമായി സെഡ്പിഎം

2023-24 സാമ്പത്തിക വര്‍ഷത്തില്‍ നിശ്ചയിച്ചിട്ടുള്ള കടമെടുക്കല്‍ പരിധിക്ക് മുകളിലുള്ള മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ  ഒരു ശതമാനത്തിന് തുല്യമായ അധിക കടമെടുക്കാന്‍ കേരള സംസ്ഥാന സര്‍ക്കാര്‍ അനുവാദം തേടിയിരുന്നു. എന്നാല്‍ അതിനു അംഗീകാരം നല്‍കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര ധനക്രയ മന്ത്രാലയം വ്യക്തമാക്കുന്നത്. ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം എല്ലാ സംസ്ഥാങ്ങള്‍ക്കും പൊതുവായ മാനദണ്ഡമാണ് ഉള്ളത്.

നിലവില്‍ മാനദണ്ഡത്തില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും കേന്ദ്രധനകാര്യമന്ത്രി ലോക്‌സഭയില്‍ അറിയിച്ചു. കേരളത്തെ സാമ്പത്തികമായി കേന്ദ്ര സര്‍ക്കാര്‍ ശ്വാസം മുട്ടിക്കുന്നതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്. നേരത്തെ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുകയും ചെയ്തിരുന്നു. ജി എസ് ടി നഷ്ടപരിഹാര വിഹിതവും ബാക്കി നില്‍ക്കുന്നുണ്ട്.

Also Read : ഇന്ത്യ മുന്നണിയിലെ ധാരണകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച് കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍

അതിനിടെ കേരളത്തിനു ലഭിക്കേണ്ട നവംബറില്‍ ലഭിക്കേണ്ട ഐജി എസ്ടി സെറ്റില്‍മെന്റ് വിഹിതത്തില്‍ 332 കോടി രൂപ വെട്ടിക്കുറക്കുയും ചെയ്തിട്ടുണ്ട്. ഇതിനെതിരെ സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കേന്ദ്ര ധനകാര്യ മന്ത്രിയ്ക്ക് കത്തയച്ചിരുന്നു. പ്രതിപക്ഷ സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നട്പടിയില്‍ പ്രതിഷധം ശക്തമാകുന്ന സാഹചര്യത്തില്‍ തന്നെയാണ് കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ കഴിയില്ലെന്ന് കേന്ദ്രം നിലപാട് ആവര്‍ത്തിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News