ഡി ബി ടി എല്‍ ഗ്യാസ് സബ്‌സിഡി; ഉപഭോക്താവിന് വര്‍ഷം വെറും 30രൂപ മാത്രം; വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി

പാചകവാതക സബ്‌സിഡിക്കായി ഒരു ഉപഭോക്താവിന് ഒരു വര്‍ഷം വെറും 30 രൂപ മാത്രമാണ് സബ്സിഡിയായി നീക്കി വെച്ചിട്ടുള്ളത് എന്ന് രാജ്യസഭയില്‍ വി ശിവദാസന്‍ എംപിക്ക് പെട്രോളിയം വകുപ്പ് മന്ത്രി രാമേശ്വര്‍ തേലി നല്‍കിയ മറുപടി. ഇന്ത്യയില്‍ 28.9 കോടി പേര്‍ക്കാണ് ഡി ബി ടി എല്‍ ഗ്യാസ് സബ്സിഡി ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുള്ളത്. ഇത്രയും പേര്‍ക്കായി നീക്കി വെച്ചിരിക്കുന്നത് വെറും 855 കോടി മാത്രമാണ്.

2015 ജനുവരി ഒന്നിന് ഒന്നാം മോഡി സര്‍ക്കാര്‍ കൊട്ടിഗ്‌ഘോഷിച്ചു അവതരിപ്പിച്ചതാണ് എല്‍ പി ജി സബ്സിഡി നേരിട്ട് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നല്‍കുന്ന ഡി ബി ടി എല്‍ പഹല്‍ പദ്ധതി. പാചകവാതകസിലിണ്ടറിന് വില നിയന്ത്രണം എടുത്തു കളഞ്ഞു, സബ്സിഡി തുക നേരിട്ട് ബാങ്ക് അക്കൗണ്ടുകളില്‍ ഇടുന്നതാണ് പഹല്‍ സ്‌കീം. ഇതിനായി കോടിക്കണക്കിനു വരുന്ന ഇന്ത്യയിലെ ഗ്യാസ് ഉപഭോക്താക്കള്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചു. കുറച്ചു മാസങ്ങള്‍ സബ്സിഡി തുക അക്കൗണ്ടില്‍ ലഭിക്കുകയും ചെയ്തു.

Also Read  : ‘പ്രൊഫസര്‍ ഓഫ് പ്രാക്ടീസ്’ നിയമനം; ഡോ. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി കേന്ദ്രം

എന്നാല്‍ ക്രമേണ ഈ തുക എല്ലാവര്‍ക്കും ലഭിക്കാതെയായി. അക്കൗണ്ട് എടുത്തത് മാത്രം മിച്ചം. ഇതിന്റെ കാരണം, എല്‍ പി ജി സബ്സിഡി ഇല്ലാതാക്കിയ ബിജെപിയുടെ തന്ത്രമാണ്. 2018 -19 ല്‍ 31,539 കോടി ആയിരുന്ന പഹല്‍ പദ്ധതി വിഹിതം 2021-22 ല്‍ ഇത് വെറും 242 കോടി ആയിച്ചുരുങ്ങി.തെരഞ്ഞെടുപ്പ് പ്രമാണിച്ചു 2022 -23 ല്‍ 855 കോടി ആക്കിയിട്ടും, 30,684 കോടി രൂപയുടെ കുറവാണ് ഗ്യാസ് സബ്‌സിഡി തുകയില്‍ വരുത്തിയത്.

കൊട്ടിഗ്‌ഘോഷിക്കപ്പെട്ട ഉജ്വല സ്‌കീമില്‍ 9.5 കോടി പേരാണ് ഉള്ളത്. അവര്‍ക്കായി നീക്കി വെച്ച തുക 6110 കോടിയാണ്. 643 രൂപയാണ് ഒരു ഉപഭോക്താവിന് ഒരു വര്ഷം ലഭിക്കുക. പരമാവധി രണ്ട് മാസമാണ് സബ്സിഡി നല്കാന്‍ കഴിയുക. 2021-22 ല്‍ ഇതു വെറും 1569 കോടി രൂപ ആയിരുന്നു. 8.9 കോടി ഉപഭോക്താക്കള്‍ക്കായിട്ടാണ് ഈ തുക നല്കിയത്. അതായത് ഒരാള്‍ക്കു ശരാശരി 176 രൂപ .

ജനങ്ങളെ തീര്‍ത്തും വിഢികളാക്കുന്ന ബിജെപി യുടെ തന്ത്രമാണ് ഇതില്‍ കാണാന്‍ കഴിയുന്നത്. ഗ്യാസ് സബ്സിഡി എടുത്തു കളഞ്ഞപ്പോള്‍ ഉണ്ടായ പ്രതിഷേധങ്ങള്‍ , സബ്സിഡി തുക ബാങ്കില്‍ തരാം എന്ന് പറഞ്ഞു മയപ്പെടുത്തി, ക്രമേണ അതും നിര്‍ത്തി ജനങ്ങളെ പറ്റിക്കുന്ന തന്ത്രമാണ് ബിജെപി സ്വീകരിച്ചത്. ലോകത്തില്‍ ഏറ്റവുമധികം ജനങ്ങളെ ഒരുമിച്ചു വിഡ്ഢികളാക്കിയതിനുള്ള അവാര്‍ഡ് ഉണ്ടെങ്കില്‍ അത് ഗ്യാസ് സബ്സിഡി നേരിട്ട് ബാങ്കിലേക്ക് നല്‍കാനുള്ള കേന്ദ്രസ്‌കീം തയ്യാറാക്കിയവര്‍ക്ക് നല്കണമെന്നും വി ശിവദാസന്‍ എംപി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News