2023 ജൂണ്‍ 30 ന് ശേഷം പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യുന്നവര്‍ക്ക് 1000 രൂപ പിഴ ഈടാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്‍ വിവാദത്തിലേക്ക്. ജനങ്ങളെ ചൂഷണം ചെയ്യാനുള്ള തീരുമാനമാണിത് എന്നാണ് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നത്. കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി അടക്കമുള്ളമുള്ളവര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. എന്നാല്‍ അതിന് 1000 രൂപ ഈടാക്കും എന്നത് ഞെട്ടിച്ചു എന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. സര്‍ക്കാര്‍ പൗരന്മാരുടെ ഏതെങ്കിലും ഔദ്യോഗിക രേഖകള്‍ ലിങ്ക് ചെയ്യുന്നുണ്ടെങ്കില്‍ അത് സൗജന്യമായി വേണം എന്നും തരൂര്‍ ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായി സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്ന മധ്യവര്‍ഗത്തിന്റെ തലയില്‍ വീണ്ടും ഭാരിച്ച ഭാരം കൂട്ടിക്കൊണ്ടല്ല ഇത്തരം നടപടികള്‍ കൈക്കൊള്ളേണ്ടത് എന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.കേന്ദ്ര പേഴ്‌സണല്‍ മന്ത്രി ഡോ.ജിതേന്ദ്ര സിംഗിനെ ടാഗ് ചെയ്താണ് തരൂര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Stunned that the CentralGovernment requires linking of Aadhar & PAN card and charges ₹1000 for it! If the government requires linking any official documents, it should be done free of cost, not by adding to the heavy burdens of the already squeezed middle-class. @DrJitendraSingh
— Shashi Tharoor (@ShashiTharoor) March 29, 2023
2023 മാര്‍ച്ച് 31 ആയിരുന്നു പാന്‍-ആധാര്‍ കാര്‍ഡുകള്‍ ലിങ്ക് ചെയ്യിക്കാനുള്ള അവസാന തീയതിയായി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം 2023 ജൂണ്‍ 30 വരെയായി ധനമന്ത്രാലയം സമയപരിധി നീട്ടി നല്‍കിയിരുന്നു. 2023 ജൂണ്‍ 30നകം പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ ജൂലൈ 1 മുതല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും. പിന്നീട് നിഷ്‌ക്രീയമായ നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാന്‍ 1000 രൂപ ഫീസ് നല്‍കേണ്ടിവരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇപ്പോഴും കോടിക്കണക്കിന് പാന്‍കാര്‍ഡുകള്‍ ആധാറുമായി ലിങ്ക് ചെയ്യാത്ത പശ്ചാത്തലത്തിലാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.
ഇതുവരെ 61 കോടി പാന്‍ കാര്‍ഡ് ഉടമകളാണ് ഇന്ത്യയില്‍ ചെയ്തിട്ടുണ്ട്, ഇതില്‍ 48 കോടി ആളുകള്‍ ആധാറുമായി പാന്‍ കാര്‍ഡമായി ലിങ്ക് ചെയ്യാനുള്ളത്. 13 കോടി പാന്‍ കാര്‍ഡുകള്‍ ആധാറുമായി ലിങ്ക് ചെയ്യാനുണ്ട്.
നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുട്ടോ എന്നറിയാന്‍ താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക.
ഘട്ടം 1: ഈ ലിങ്ക് ഉപയോഗിച്ച് ഇന്‍കം ടാക്‌സ് ഇ-ഫയലിംഗ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക:
https://www.incometax.gov.in/iec/foportal/
ഘട്ടം 2: പേജിന്റെ ഇടതുവശത്തുള്ള ‘ക്വിക്ക് ലിങ്കുകള്‍’ ക്ലിക്ക് ചെയ്യുക. ‘ലിങ്ക് ആധാര്‍ സ്റ്റാറ്റസ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
ഘട്ടം 3: നിങ്ങളുടെ 10 അക്ക പാന്‍ നമ്പറും 12 അക്ക ആധാര്‍ നമ്പറും നല്‍കുക.
ഘട്ടം 4: തുടര്‍ന്ന് ‘വ്യൂ ലിങ്ക് ആധാര്‍ സ്റ്റാറ്റസ്’ എന്നതില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ആധാര്‍ നമ്പര്‍ ഇതിനകം ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ അത് കാണിക്കും.
ആധാര്‍ ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍ രണ്ടും ബന്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ നിങ്ങള്‍ സ്വീകരിക്കണം
മെസ്സേജ് അയച്ച് പാന്‍-ആധാര്‍ ലിങ്ക് ചെയ്യുന്ന വിധം
ആധാര്‍ നമ്പര്‍ പാന്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിന്, നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ നിന്ന് 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് ഒരു എസ്എംഎസ് അയക്കുക.
മെസ്സേജ് അയയ്ക്കുന്നതിനുള്ള ഫോര്‍മാറ്റ് ഇപ്രകാരമാണ്. UIDPAN <12 അക്ക ആധാര്‍ കാര്‍ഡ്> <10 അക്ക പാന്‍> എന്നിങ്ങനെ ടൈപ്പ് ചെയ്ത് 567678 അല്ലെങ്കില്‍ 56161 എന്ന നമ്പറിലേക്ക് അയയ്ക്കുക.
ഉദാഹരണത്തിന്, നിങ്ങളുടെ ആധാര്‍ നമ്പര്‍ 123456789101 ഉം പാന്‍ കാര്‍ഡ് നമ്പര്‍ XYZCB0007T ഉം ആണെങ്കില്‍, UIDPAN 123456789101XYZCB0007T എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയക്കണം.
ആധാറിലും പാനിലും നികുതിദായകരുടെ പേരും ജനനത്തീയതിയും ഒന്നുതന്നെയാണെന്ന് കണ്ടെത്തിയാല്‍, പാന്‍ ആധാര്‍ കാര്‍ഡുകള്‍ അത് ലിങ്ക് ചെയ്യപ്പെടുന്നതാണ്.
പാന്‍-ആധാര്‍ കാര്‍ഡ് തമ്മില്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും?
പ്രവര്‍ത്തനരഹിതമായ പാന്‍ ഉപയോഗിച്ച് വ്യക്തിക്ക് ടാക്‌സ്‌റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ല.
തീര്‍ച്ചപ്പെടുത്താത്ത റിട്ടേണുകള്‍ പ്രോസസ്സ് ചെയ്യില്ല.
പ്രവര്‍ത്തനരഹിതമായ പാന്‍ കാര്‍ഡുകള്‍ക്ക് തീര്‍ച്ചപ്പെടുത്തിയിട്ടില്ലാത്ത റീഫണ്ടുകള്‍ നല്‍കാനാവില്ല.
വികലമായ റിട്ടേണുകളുടെ കാര്യത്തില്‍ തീര്‍പ്പാക്കാത്ത നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. കാരണംപാന്‍ പ്രവര്‍ത്തനരഹിതമാണ് എന്നതാണ്.
എല്ലാത്തരം സാമ്പത്തിക ഇടപാടുകള്‍ക്കും പാന്‍ ഒരു നിര്‍ണായക കെ വൈസി ആവശ്യകതയായതിനാല്‍, നികുതിദായകന് ബാങ്കുകളും മറ്റ് സാമ്പത്തിക പോര്‍ട്ടലുകളും പോലുള്ള നിരവധി ഫോറങ്ങളില്‍ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടേക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here