ശക്തമായ പ്രതിഷേധം; ദില്ലി എയിംസിലെ ഒ.പി വിഭാഗം അടച്ചിടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ തിരുത്തി

അയോധ്യ ക്ഷേത്ര പ്രതിഷ്ഠ കഴിയുന്നതുവരെ ദില്ലി എയിംസിലെ ഒ.പി വിഭാഗം അടച്ചിടാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാര്‍ തിരുത്തി. എന്നാല്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അവധി പിന്‍വലിച്ചിട്ടില്ല. അതെ സമയം ഗുജറാത്ത് വംശീയഹത്യ കേസിലെ പ്രതികള്‍ക്ക് പ്രതിഷ്ഠ ചടങ്ങിലേക്ക് ക്ഷണം നല്‍കിയിട്ടുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് അറിയിച്ചു.

കേന്ദ്രസക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രികളുടെ പ്രവര്‍ത്തനം അക്ഷരാര്‍ത്ഥത്തില്‍ നിശ്ചലമാക്കുന്നതായിരുന്നു തീരുമാനം. പ്രതിഷ്ഠാ ചടങ്ങുകള്‍ തല്‍സമയം കാണാന്‍ ഡോക്ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും അവസരം നല്‍കുന്നു എന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ കാരണം. ദില്ലിക്ക് പിന്നാലെ മറ്റ് സംസ്ഥാങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രികള്‍ക്കും അവധി നല്‍കാന്‍ തീരുമാനിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും സമാന നിലപടെടുത്തു.

Also Read:രാഹുൽ ഗാന്ധിക്ക് മുമ്പ് എന്നെ ഭയമായിരുന്നു, ഇപ്പോൾ ഇവിടത്തെ ജനങ്ങളെ ഭയപ്പെടുത്താൻ നോക്കുന്നു; പരിഹസിച്ച് അസം മുഖ്യമന്ത്രി

മനുഷ്യത്വരഹിതമായ നടപടികളാണ് കേന്ദ്രസര്‍ക്കാറിന്റെതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിമര്‍ശിച്ചു. വിമര്‍ശനങ്ങള്‍ വന്നതോടെ ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സര്‍ക്കുലറിലൂടെ തിരുത്തി. കേന്ദ്ര സര്‍വകലാശാലകളും കേന്ദ്രീയ വിദ്യാലയങ്ങിലും നാളെ അവധി അറിയിപ്പുണ്ട്

ഗുജറാത്ത് വംശീയ കലാപത്തിനിടെ ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ച കേസിലെ പ്രതികള്‍ക്കും അയോദ്ധ്യ പ്രതിഷ്ഠക്ക് ക്ഷണമുണ്ട്. ബന്ധുക്കള്‍ വഴി ക്ഷണകത്ത് കൈപ്പറ്റിയിട്ടുണ്ടെന്ന് വിശ്വ ഹിന്ദു പരിഷത്ത് അറിയിച്ചു. കൊല്ലപ്പെട്ട കര്‍സേവകരുടെ ബന്ധുക്കളും ക്ഷണിതാക്കളില്‍ ഉള്‍പ്പെടുന്നുവെന്ന് ഗുജറാത്ത് വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി അശോക് റാവല്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News