അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണം; എ എ റഹീം എം പി

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ മലപ്പുറം അടക്കമുളള സെന്ററുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുന്ന കേന്ദ്രസര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് അഡ്വ. എ എ റഹിം എംപി. കേരളം 300 ഏക്കറോളം ഭൂമി ഏറ്റെടുത്ത് നല്‍കിയിട്ടും നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ന്യൂനപക്ഷ വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടിയുളള ക്യാമ്പസിന് ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സച്ചാര്‍ കമ്മിറ്റി നിര്‍ദേശപ്രകാരം 2010ലാണ് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയുടെ മലപ്പുറം സെന്റര്‍ സ്ഥാപിതമാകുന്നത്. മുസ്ലീം ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ഉന്നതി ലക്ഷ്യമിട്ട് ആരംഭിച്ച ക്യാമ്പസിനായി 1200 കോടി രൂപയുടെ ഡിപിആര്‍ അംഗീകരിച്ചെങ്കിലും 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ എല്ലാം അവതാളത്തിലായി. ഒമ്പത് വര്‍ഷമായി ഒരു രൂപ പോലും കാമ്പസിനായി അനുവദിച്ചിട്ടില്ലെന്ന് എ എ റഹിം എംപി.

കേരള സര്‍ക്കാര്‍ മാതൃകാപരമായ ഇടപടെല്‍ നടത്തിയതായും എ എ റഹിം എംപി പറഞ്ഞു. 343 ഏക്കര്‍ ഭൂമിയാണ് കേരളം ഇതിനായി ഏറ്റെടുത്ത് നല്‍കിയത്. എന്നിട്ടും കേന്ദ്ര അവഗണന തുടരുകയാണ്. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി കോര്‍ട്ടിന്റെ പ്രത്യേക യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ എ എ റഹിം എംപി അവഗണന ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News